താനൂരില്‍ പോലീസ്‌ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ അഡീഷണല്‍ എസ്‌ഐ മരണപ്പെട്ടു.

രാധാകൃഷ്‌ണന്‍
രാധാകൃഷ്‌ണന്‍

താനൂര്‍: പോലീസ്‌ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ താനൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ മരിച്ചു. അഡീഷണല്‍ എസ്‌ഐ രാധാകൃഷ്‌ണന്‍(53) നാണ്‌ മരിച്ചത്‌. ഇന്നു രാവിലെ 11.30 ന്‌ താനൂര്‍ തെയ്യാല റോഡിലെ കണ്ണന്തളിയില്‍ വെച്ചാണ്‌ അപകടം ഉണ്ടായത്‌. നിയന്ത്രണം വിട്ട പോലീസ്‌ ജീപ്പ്‌ ഇലക്‌ട്രിക്ക്‌ പോസ്‌റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. tanur accident 1 copy

അപകടത്തില്‍പ്പെട്ട അഡീഷണല്‍ എസ്‌ഐ പാലക്കാട്‌ ശ്രീകൃഷ്‌ണപുരം സ്വദേശി രാധാകൃഷ്‌ണനെയും സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ പരപ്പനങ്ങാടി സ്വദേശി തെക്കേപ്പുരക്കല്‍ ഉണ്ണികൃഷ്‌ണനെയും   സിപിഒ മാരായ മൂലക്കല്‍ സ്വദേശിനി നിഷ, വള്ളിക്കുന്ന്‌ സ്വദേശിനി ഷിമ,ഹോംഗാര്‍ഡ്‌ ചന്ദ്രന്‍  എന്നിവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ്‌ രാധാകൃഷ്‌ണന്‍ മരണപ്പെട്ടത്‌.

നന്നമ്പ്രപഞ്ചായത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ സമരത്തിന്റെ ഡ്യൂട്ടി കഴിഞ്ഞ്‌ മടങ്ങവെയാണ്‌ അപകടമുണ്ടായത്‌.

ഭാര്യ: ശ്രീദേവി. മക്കള്‍: വിഷ്‌ണു(ബിഡിഎസ്‌ വിദ്യാര്‍ത്ഥി),വൈഷ്‌ണവി(എംഇഎസ്‌ പത്താം തരം വിദ്യാര്‍ത്ഥിനി)

Share news
error: Content is protected !!
Scroll to Top