ആന്ധ്രയിലെ ചിറ്റൂരില്‍ പോലീസും ചന്ദനക്കടത്തുകാരും തമ്മില്‍ ഏറ്റുമുട്ടി 20 പേര്‍ കൊല്ലപ്പെട്ടു

pictures_0_0_0_0_0_0_0ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ പോലീസും ചന്ദന കള്ളക്കടത്തുകാരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 20 ചന്ദന കള്ളക്കടത്തുകാര്‍ മരിച്ചു. 10 പോലീസുകാര്‍ക്ക്‌ പരിക്കേറ്റു. ഇന്നു രാവിലെയാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌.

തമിഴ്‌നാട്ടില്‍ നുന്നുള്ള ചന്ദന കടത്തുകാരെയാണ്‌ ഫോറസ്‌റ്റും, പോലീസും സംയുക്തമായി ചേര്‍ന്ന്‌ നേരിട്ടത്‌. രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ എത്തിയത്‌. ചന്ദ്രഗിരി മണ്ഡലിലുള്ള തിരുപ്പതി മലനിരയില്‍ വെച്ചാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌.

നൂറോളം പേരടങ്ങിയ സംഘം പോലീസിനുനേരെ കല്ലെറിയുകയും ഇരുമ്പ്‌ വടി ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നു. ഇതെതുടര്‍ന്നാണ്‌ പോലീസ്‌ ഇവര്‍ക്കുനേരെ വെടിപ്പ്‌ നടത്തിയത്‌.

 

  ഫോട്ടോ കടപ്പാട്‌: deccanchronicle

Share news
error: Content is protected !!
Scroll to Top