Section

malabari-logo-mobile

കള്ളക്കേസില്‍ കുടുക്കി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകന്‍ മരിച്ച നിലയില്‍

HIGHLIGHTS : മലപ്പുറം: കള്ളക്കേസില്‍ കുടുക്കി സര്‍വ്വീസില്‍ പിരിച്ചുവിട്ട മലപ്പുറം മൂന്നിയൂര്‍ എംഎച്ച്എസ് സ്‌കൂളിലെ അധ്യാപകന്‍ അനീഷിനെ പാലക്കാട് മലമ്പുഴയില്‍ ഒ...

haneesh 1 copyമലപ്പുറം:  കള്ളക്കേസില്‍ കുടുക്കി സര്‍വ്വീസില്‍ പിരിച്ചുവിട്ട മലപ്പുറം മൂന്നിയൂര്‍ എംഎച്ച്എസ് സ്‌കൂളിലെ അധ്യാപകന്‍ അനീഷിനെ പാലക്കാട് മലമ്പുഴയില്‍ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ നാദാപുരം എടച്ചേരി സ്വദേശിയാണ്.അനീഷ്.

മലമ്പുഴ ഉല്ലാസ് ലോഡ്ജിലില്‍ ഇന്നലെ മുറിയെടുത്ത അനീഷ് കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. രാവിലെ ഭക്ഷണവുമായെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ വാതില്‍ തുറക്കാഞ്ഞതിനെ തുടര്‍ന്ന് മലമ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു തുടര്‍ന്ന് പോലീസ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും അധ്യാപകരും മലമ്പുഴക്ക് തിരിച്ചിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷത്തില്‍ ഫബ്രൂവരിയില്‍ മരിച്ച അനീഷ് കന്വ്യൂട്ടര്‍ ലാബില്‍ ചെരിപ്പ്ിട്ട് കയറി എന്നാരോപിച്ച് സ്‌കൂളിലെ സ്വീപ്പര്‍ മുഹമ്മദ് അഷറഫ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദ് അഷറഫിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. ഈ കേസിന്റെ പേരില്‍ അനീഷിനെ സ്‌കൂള്‍ മാനേജര്‍ സൈതലവി എന്ന കുഞ്ഞാപ്പു ഹാജി സ്‌കൂളില്‍ നിന്ന് പുറത്താക്കിയരുന്നു. തൂടര്‍ന്ന മുസ്ലീംലീഗ് നേതാവും മൂന്നിയൂര്‍പഞ്ചായത്ത് പ്രസിഡന്റു കൂടിയായ മാനേജര്‍ വിദ്യാഭ്യസവകുപ്പില്‍ സ്വാധീനം ചെലുത്തി അനീഷിനെ സര്‍വ്വീസില്‍ നിന്നു തന്നെ കഴിഞ്ഞ ജൂണ്‍ 18ന് പിരിച്ചുവിട്ടിരുന്നു. മലപ്പുറം ഡിഡിഇ ആയിരുന്ന ഗോപി വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് ഈ ഉത്തരവില്‍ ഒപ്പിട്ടത്.

ഇതേ തുടര്‍ന്ന് ഈ അധ്യാപകനെ തിരിച്ചെടുക്കണമെന്നാവിശ്യപ്പെട്ട് എല്ലാ അധ്യാപകസംഘടനകളും ഒറ്റക്കെട്ടായി സമരത്തിലാണ്. സമരത്തിലാണ് കെഎസ്ടിഎയുടെ യൂണിറ്റ് സക്രട്ടറിയായിരുന്നു അനീഷ് സ്‌കൂളില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയതും പങ്കാളിത്ത പെന്‍ഷനെതിരെ കഴിഞ്ഞ വര്‍ഷത്തില്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തില്‍ ഈ വിദ്യാലയത്തില്‍ നിന്ന് നിരവധി അധ്യാപകര്‍ സമരത്തില്‍ പങ്കെടുത്തതുമാണ് മാനേജരെ ചൊടിപ്പിച്ചത് .

അനീഷി്‌ന് ഭാര്യയും രണ്ട് വയ്സ്സുള്ള ഒരു കുഞ്ഞുമാണുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!