ആര്‍എസ്സ്എസ് നേതാവിന്റെ കൊലപാതകം അന്വേഷണം ക്രൈംബ്രാഞ്ചിന്

ramesh-chennithala-2തിരു:  തലശ്ശേരി ഡയമണ്ട്മുക്കില്‍ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്ന് തിരുവനന്തപരുത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയ വിവരം അറിയിച്ചത്.

ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷണനാണ് അന്വേഷണ ചുമതല. അദ്ദേഹം നാളെ കണ്ണുരിലെത്തി ചുമതല എറ്റെടുക്കും. സംഘത്തിലാരൊക്കെ വേണമെന്ന് നാളെ അദ്ദേഹം തീരുമാനിക്കും.

കണ്ണൂരിനെ കരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും സത്യസന്ധവും നിക്ഷപക്ഷവുമായ അന്വേഷണം ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ജില്ലാകളക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു

Share news
error: Content is protected !!
Scroll to Top