Section

malabari-logo-mobile

അധ്യാപകന്റെ മരണം; മൂന്നിയൂരില്‍ പ്രതിഷേധമിരമ്പി

HIGHLIGHTS : മൂന്നിയൂര്‍: മാനേജ്‌മെന്റിന്റെ കൊടും പീഡനത്തിനിരയായി മരണപ്പെട്ട മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദി...

Untitled-1 copyമൂന്നിയൂര്‍: മാനേജ്‌മെന്റിന്റെ കൊടും പീഡനത്തിനിരയായി മരണപ്പെട്ട മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂരില്‍ വന്‍ പ്രതിഷേധറാലി നടന്നു. റാലിയില്‍ അധ്യാപകരും മറ്റു മേഖലകളിലെ ജീവനക്കാരും കക്ഷി രാഷ്ട്രീയമില്ലാതെ അണിചേര്‍ന്നു. അധ്യാപകരെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരായ താക്കീതായി മാറിയ റാലിയും തുടര്‍ന്നുള്ള സമരപ്രഖ്യാപന കണ്‍വെന്‍ഷനിലും എല്ലാ അധ്യാപക സംഘടനാ നേതാക്കളും പങ്കെടുത്തു.

അധ്യപകന്റെ മരണം സംബന്ധിച്ച് സമഗ്ര അനേ്വഷണം നടത്തുക, മാനേജര്‍ വി പി സൈതലവിക്കും, മുന്‍ ഡിഡിഇകെ സി ഗോപിക്കുമെതിരെ കൊലകുറ്റം ചുമത്തുക. അനീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകളുടെ ദുര്‍ നടപടികള്‍ക്ക് തടയിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി നടന്നത്.

sameeksha-malabarinews

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗംകോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വേലായുധന്‍ വള്ളിക്കുന്ന് അദ്ധ്യക്ഷനായി. കെ ടി ജലീല്‍ എം എല്‍ എ, സിപിഐഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മറ്റി അംഗം ടി കെ ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!