ഷെയ്ഖ് ഹസീനയേയും പിതാവിനെയും കളിയാക്കി കൊണ്ടുള്ള ഗാനം: യുവാവിന് 7 വര്‍ഷം തടവ്

Untitled-1 copyധാക്ക: ബംഗ്ലാദേശ് പ്രധനമന്ത്രി ഷെയ്ഖ് ഹസീനയേയും പിതാവ് ഷെയ്ഖ് മുജീബ് റഹ്മാനനെയും പരിഹസിക്കുന്ന ഗാനമുണ്ടാക്കി മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ 7 വര്‍ഷം തടവ് ശിക്ഷ. ബംഗ്ലാദേശ് സൈബര്‍ ട്രൈബ്യൂണലാണ് 25 കാരനായ ടൊന്‍മോയ് മുല്ലിക്കിന് ശിക്ഷ വിധിച്ചത്.

7 വര്‍ഷം തടവിന് പുറമെ 10,000 ടാക്ക പിഴയടക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ കേസില്‍ ടാക്കക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട റാഫി ഖുല്‍ ഇസ്ലാമിനെ കോടതി വെറുതെ വിട്ടു. പ്രധനമന്ത്രിയെ പരിഹസിക്കുന്ന ഗാനം ഉച്ചഭാഷിണിയിലൂടെ പ്രക്ഷേപണം ചെയ്തു എന്നതിനാണ് റാഫിഖുല്ലിനെതിരെയുള്ള ആരോപണം.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 26 നാണ് ഇരുവരും അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നിയമപ്രകാരമാണ്.

അതേസമയം ട്രൈബ്യൂണല്‍ വിധിക്കെതിരെ മൊല്ലിക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

Share news
error: Content is protected !!
Scroll to Top