ശബരിമലയില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീക്കും പ്രവേശിക്കാം;ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ദില്ലി: ഒരു ക്ഷേത്രത്തില്‍ പുരുഷന് കയറാമെങ്കില്‍ സ്ത്രീക്കം പ്രവേശിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ക്ഷേത്രത്തില്‍ കയറാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും കോടതി. സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കല്‍പ്പമില്ലെന്നും ക്ഷേത്രം പൊതുവായ ഒരു സങ്കല്‍പ്പമാണെന്നും പരാമര്‍ശമുണ്ട്. നിയമത്തില്‍ ഇല്ലാത്ത നിയന്ത്രണം സാധ്യമാണോ എന്ന് അദേഹം ചോദിച്ചു.

നിലവില്‍ പുതുതായി കക്ഷി ചേരാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ടെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാത്തത് ഒരുതരത്തിലുള്ള തൊട്ടുകൂടായ്മയാണെന്നും ക്ഷേത്രം തുറന്നാല്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. 9 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രാകളെ പ്രവേശിപ്പിക്കാത്തത് കോടതി ചോദ്യം ചെയ്തു.

നിലവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാറിന്റേത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Related Articles