നാളെ മുതല്‍ അനിശ്ചിതകാല ചരക്ക് ലോറി സമരം

കൊച്ചി: നാളെ അര്‍ദ്ധരാത്രി മുതല്‍ ദേശീയതലത്തില്‍ ആരംഭിക്കുന്ന ചരക്ക് ലോറി സമരത്തില്‍ കേരളത്തിലെ ലോറി ഉടമകളും പണിമുടക്കും. ഇന്ധന വിലക്കയറ്റം, ഇന്‍ഷുറന്‍സ് വര്‍ദ്ധന, അന്യായ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെയാണ് ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

രാജ്യത്തെ 80 ലക്ഷത്തിലധികം ചരക്ക് ലോറികള്‍ സമരത്തില്‍ പങ്കെടുക്കും. നേരത്തെ സമരം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ലോറി ഉടമകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സമരം അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top