ദൂഖാന്‍ ഹൈവേയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

ദോഹ: ദുഖാന്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ദുഖാന്‍ ഹൈവേയില്‍ വെള്ളി മുതല്‍ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു. അല്‍വജ്ബയിലെ പഴയ ഇന്റര്‍ചേഞ്ചിനും പുതിയ ഇന്റര്‍ചേഞ്ചിനും ഇടയിലെ 600 മീറ്റര്‍ ഭാഗത്തണ് രണ്ടുമാസത്തേക്കും ഗതാഗതം പുനഃക്രമീകരിക്കുന്നത്.

ദുഖാന്‍ ഹൈവേയില്‍ നിന്ന് ദോഹയിലേക്കു പോകുന്ന വാഹനങ്ങള്‍ എതിര്‍വശത്തെ റോഡിലൂടെ തിരിച്ചുവിടും. നിലവിലുള്ള മൂന്നുവരി ഗതാഗതം രണ്ടു വരിയാക്കിയിട്ടുണ്ട്.