ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ആവേശമായി വര്‍ക്കേഴ്‌സ് കപ്പിന് ഇന്ന് തുടക്കം

ദോഹ: പ്രവാസിത്തൊഴിലാളികള്‍ക്കിടയില്‍ ഏറെ ആവേശം തീര്‍ക്കുന്ന അഞ്ചാമത് വര്‍ക്കേഴ്‌സ് കപ്പിന് വെള്ളിയാഴ്ച തുടക്കമാവും. വെള്ളിയാഴ്ച വകീട്ട് 6.45 നാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടകുന്നത്.

32 കമ്പനികളില്‍ നിന്ന് അറുന്നൂറിലധികം കളിക്കാരാണ് മാറ്റുരയ്ക്കാനെത്തുന്നത്. ഏഴ് ആഴ്ചകളിലായി എല്ലാ വെള്ളിയാഴ്ചകളിലും മത്സരം നടക്കും. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ പങ്കാളിത്തോടെ ഖത്തര്‍ സ്റ്റാര്‍സ് ലീഗാണ് മത്സരത്തിന്റെ സംഘാടകര്‍.90,000 റിലായാണ് സമ്മാനത്തുക.

Share news
error: Content is protected !!
Scroll to Top