പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരക്കും;മൊബൈല്‍ കനാലില്‍ കളഞ്ഞെന്ന് മൊഴി

ആലുവ: യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എഡിജിപി ബി. സന്ധ്യ. അന്വേഷണം പുരോഗമിക്കുകയാണ്. അതെസമയം മൊബൈല്‍ ഫോണ്‍ കനാലില്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

സംഭവം ക്വട്ടേഷനല്ലെന്നും താന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്നുമാണ് ചോദ്യംചെയ്യലില്‍ സുനി പറയുന്നത്. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷനെന്ന് പറഞ്ഞതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ളാക്ക്മെയില്‍ ചെയ്യാനാണ് തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നല്‍കി. താന്‍ ക്രൂരമായി നടിയെ ഉപദ്രവിച്ചുവെന്നും സുനി പൊലീസിനോട് പറഞ്ഞു.ഒരുമാസമായി ആസൂത്രണം ചെയ്താണ് ആക്രമിച്ചതെന്നും പറയുന്നു. മുന്‍പ് അഞ്ചു നടിമാരെ ഇത്തരത്തില്‍ ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളെന്നും സുനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ് തുടങ്ങിയവരെ ഒറ്റക്കും കൂട്ടായുമാണ് ചോദ്യം ചെയ്യുന്നത്.

Share news
error: Content is protected !!
Scroll to Top