Section

malabari-logo-mobile

രാഘവന്‍മാസ്റ്റര്‍ അന്തരിച്ചു

HIGHLIGHTS : തലശ്ശേരി :മലയാള സിനമാസംഗീത ലോകത്തെ കുലപതി കെ രാഘവന്‍മാസ്റ്റര്‍ (99) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തലശ്ശേരി സഹകരണആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....

raghavan masterതലശ്ശേരി :മലയാള സിനമാസംഗീത ലോകത്തെ കുലപതി കെ രാഘവന്‍മാസ്റ്റര്‍ (99) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തലശ്ശേരി സഹകരണആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം അദ്ദേഹത്തിന്റെ വീടായ ശരവണയിലേക്ക് കൊണ്ടുപോയി.

മൃതദേഹം നാളെ രാവിലെ തലശ്ശേരി ബിഇഎം ഹൈസ്‌കൂളില്‍ പെതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് തലായി പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും
1913 ഡിസംബര്‍ 13ന് തലശ്ശേരിയില്‍ കൃഷണന്‍ നാരായണി ദമ്പതികളുടെ മകനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം.

sameeksha-malabarinews

തമിഴ് ഹിന്ദി ഗനങ്ങളുടെ സ്വാധീനത്തിലായിരുന്ന മലയാളസിനിമ സംഗീതലോകത്തെ പുതിയദിശാബോധം നല്‍കി നടത്തിച്ചയാളാണ് മാസ്റ്റര്‍. 1951ല്‍ പുള്ളിമാന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമലോകത്തേക്കുള്ള പ്രവേശനം. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലെ ഗാനങ്ങളിലുടെ ഈ അതുല്യപ്രതിഭയെ മലയാളി മനസ്സിലേറ്റി. നാലു ദശാബ്ദക്കാലം സിനിമാസംഗീതലോകത്ത് നിറഞ്ഞു നിന്ന മാസ്റ്റര്‍ 400ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. പി ഭാസ്‌കരന്‍ രാഘവന്‍മാസ്റ്റര്‍ കൂട്ടുകെട്ടില്‍ നിരവധി മനോഹരഗാനങ്ങളാണ് പിറന്നത്. റിലീസ് ചെയ്യാനിരിക്കുന്ന മമ്മുട്ടി നായകനായ ബാല്യകാലസഖിയാണ് അദ്ദേഹത്തിന്റെ അവസാനസംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രം.

മികച്ച ഒരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അദ്ദേഹം ആദ്യകലത്ത് ചെന്നെ ആള്‍ ഇന്ത്യ റേഡിയോവില്‍ ജോലി ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!