പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് .

Untitled-1 copyപരപ്പനങ്ങാടി :ഭാഗപത്രം ,ഒഴിമുറി ,ദാനം ,എന്നിവയുടെ നിരക്ക് വർദ്ധന പിൻവലിക ,വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .പ്രകടനമായെത്തിയ പ്രവർത്തകരെ ബസ് സ്റ്റാന്റ് പരിസരത്ത് പൊലീസ് തടഞ്ഞതിനെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു .തുടർന്ന് നടന്ന ധർണ്ണാ സമരം കെ പി സി സി മെമ്പർ സി പി ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു .പി ഒ അബ്ദുൽസലാം അധ്യക്ഷനായി .ബി പി ഹംസക്കോയ ,കെ എം ഭരതൻ ,എം അനീഷ്കുമാർ ,എ ശ്രീജിത്ത് ,കെ പി ഗംഗാധരൻ ,കാട്ടുങ്ങൽ മുഹമ്മദ്കുട്ടി പ്രസംഗിച്ചു .പാണ്ടി. അലി ,പി പി ഹംസക്കോയ ,ടി വി സുചിത്രൻ ,കെ അബ്ദുൽഗഫൂർ ,പി എ ലത്തീഫ് ,ജിതേഷ് ,ടി കെ അരവിന്ദൻ ,ഫൈസൽ കൊടപ്പാളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി .