Section

malabari-logo-mobile

പകര്‍ച്ചാവ്യാധി നിയന്ത്രണാധീനം: എങ്കിലും ജാഗ്രത പുലര്‍ത്തണം – ആരോഗ്യ വകുപ്പ്‌

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാധീനമാണങ്കിലും പൊതുജനങ്ങള്‍ പ്രതിരോധ നടപടകള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. രോഗങ്ങ...

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാധീനമാണങ്കിലും പൊതുജനങ്ങള്‍ പ്രതിരോധ നടപടകള്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു. രോഗങ്ങള്‍ പ്രധാനമായും ജനജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
ജലജന്യ രോഗങ്ങള്‍ :
വയറുകടി, വയറിളക്കം, കോളറ, ടൈഫോയ്‌ഡ്‌, മഞ്ഞപിത്തം എന്നിവയാണ്‌ പ്രധാനപ്പെട്ട ജനജന്യ രോഗങ്ങള്‍. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നതിലൂടെ നമുക്ക്‌ രോഗങ്ങളെ പിടിച്ച്‌ നിര്‍ത്താന്‍ സാധിക്കും.
നമുക്ക്‌ ചെയ്യാവുന്നത്‌:
� തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക � ആഹാര സാധനങ്ങള്‍ അടച്ച്‌ സൂക്ഷിക്കുക � പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക � പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം കഴിക്കുക � മല മൂത്ര വിസര്‍ജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക � ഈച്ച ശല്യം ഒഴിവാക്കുക.
കൊതുകുജന്യ രോഗങ്ങള്‍: ഡങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി, മന്ത്‌, ജപ്പാന്‍ ജ്വരം, മഞ്ഞപ്പനി .
ഡങ്കിപ്പനി, ചിക്കുന്‍ ഗുനിയ നിയന്ത്രണത്തിന്‌ അറിഞ്ഞിരിക്കേണ്ടത്‌.
� രോഗം പരത്തുന്നത്‌ ഈഡിസ്‌ വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ്‌ � ഇവ പകല്‍ സമയങ്ങളില്‍ കടിക്കുന്നു � ഇവ മുട്ടയിടുന്നത്‌ നമ്മള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ചെറിയ കൃത്രിമ ശുദ്ധജല ശേഖരങ്ങളില്‍ � മുട്ടയില്‍ നിന്നും പൂര്‍ണ വളര്‍ച്ചയെത്തിയ കൊതുകാകുവാന്‍ ഒരാഴ്‌ച സമയമെടുക്കും � രോഗാണുവാഹികളായ കൊതുകിന്റെ കുഞ്ഞുങ്ങളും രോഗം പരത്തുന്നു. സ്വയം ചികിത്‌സ നടത്തുന്നത്‌ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.
കൊതുക്‌ നിയന്ത്രണ മാര്‍ഗങ്ങള്‍ :
� വെള്ളം ശേഖരിച്ചുവെക്കാനുപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ അടച്ചു വെക്കുകയും ആഴ്‌ചയിലൊരിക്കല്‍ ഉണക്കിയെടുക്കേണ്ടതുമാണ്‌ � ചെട്ടിച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക� റബര്‍ ടാപ്പിങിനുശേഷം മഴക്കാലത്ത്‌ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ കമിഴ്‌ത്തിവെക്കുക � ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിടുകയോ മണ്ണിട്ടു നിറക്കുകയോ ചെയ്യുക � ഫ്രിഡ്‌ജ്‌, കൂളര്‍ ഇവയുടെ അടിയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക � കരിക്കിന്‍ തൊണ്ട്‌, ചിരട്ട തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ കത്തിച്ചുകളയുക � ഉപയോഗശൂന്യമായ കിണറുകള്‍, കുളങ്ങള്‍ മണ്ണിട്ടു മൂടുകയോ കൂത്താടികളെ തിന്നുന്ന മത്സ്യങ്ങളെ നിക്ഷേപിക്കുകയോ ചെയ്യുക � കെട്ടിടങ്ങളുടെ ടെറസില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടുക � കവുങ്ങിന്‍തോട്ടങ്ങളിലെ പാളകള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ നശിപ്പിക്കുക.
ജന്തുജന്യ രോഗങ്ങള്‍ (എലിപ്പനി, പ്ലേഗ്‌) : വളരെയധികം മരണനിരക്കുള്ള ഈ രോഗം നിയന്ത്രിക്കുന്നതിന്‌ താഴെ കൊടുക്കുന്ന കാര്യങ്ങള്‍ അറിയണം.
� കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന്‌ ചുവപ്പ്‌ എന്നിവ എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാകാം � പ്രധാനമായും എലിമൂത്രത്തില്‍ നിന്നാണ്‌ എലിപ്പനി പകരുന്നത്‌ � കൈകാലുകളിലെ മുറിവുകള്‍ അഴുക്കുവെള്ളത്തില്‍ സ്‌പര്‍ശിക്കാതെ സൂക്ഷിക്കുക � ചപ്പു ചവറുകള്‍ കുന്നുകൂടുന്നതും മലിനജലം കെട്ടിനില്‍ക്കുന്നതും ഒഴിവാക്കുക � ശരീരത്തിലെ ചെറു മുറികുകളിലൂടെയും കണ്ണ്‌, മൂക്ക്‌, വായ്‌ എന്നിവയിലെ മൃദു ചര്‍മത്തിലൂടെയും അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാതെ സൂക്ഷിക്കുക � കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുള്ള രോഗാണുക്കളെ നശിപ്പിക്കാന്‍ ബ്ലീച്ചിങ്‌ പൗഡര്‍ ഉപയോഗിക്കുക
ഡിഫ്‌തീരിയ (തൊണ്ടമുള്ള്‌) : പ്രധാനമായും കുട്ടികളില്‍ കണ്ടുവന്നിരുന്ന ഒരു രോഗമാണെങ്കിലും പ്രതിരോധ കുത്തിവെപ്പിന്റെ അപര്യാപ്‌തത മൂലം ഇന്ന്‌ മുതിര്‍ന്നവരിലും രോഗം കാണപ്പെടുന്നു. �കോറൈന്‍ ബാക്‌ടീരിയം ഡിഫ്‌തീരിയ� എന്ന ബാക്‌ടീരിയ ഉത്‌പാദിപ്പിക്കുന്ന ഒരു തരം വിഷാംശം (എക്‌സോടോക്‌സിന്‍) മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ്‌ ഡിഫ്‌തീരിയ (തൊണ്ടമുള്ള്‌). രോഗിയുടെ തുമ്മല്‍, ചുമ എന്നിവയില്‍ നിന്നുള്ള വമിക്കുന്ന കഫത്തിന്റെയും ഉമിനീരിന്റെയും കണികകളിലൂടെയാണ്‌ പ്രധാനമായും രോഗം പകരുന്നത്‌. പനി, തൊണ്ടവേദന എന്നിവയാണ്‌ പൊതുവായ രോഗ ലക്ഷണങ്ങള്‍. ഏറ്റവും പ്രധാനം അണുബാധയുണ്ടായ സ്ഥലത്ത്‌ കാണുന്ന ചാരനിറത്തിലുള്ള പാടയാണ്‌. രോഗാണു ഉദ്‌പാദിപ്പിക്കുന്ന എക്‌സോടോക്‌സിന്‍ രക്തത്തില്‍ കലര്‍ന്ന്‌ ഹൃദയത്തേയും ശ്വാസകോശത്തേയും തലച്ചോറിനേയും മറ്റു പേശികളേയും തകരാറിലാക്കി രോഗിയുടെ മരണത്തിന്‌ കാരണമാകുന്നു. രോഗ പ്രതിരോധത്തിന്‌ കുഞ്ഞ്‌ ജനിച്ച്‌ ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ബൂസ്റ്റര്‍ ഡോസായി ഒന്നര വയസ്സിലും അഞ്ച്‌ വയസ്സിലും വാക്‌സിന്‍ നല്‍കണം. രോഗിക്ക്‌ ഡിഫ്‌തീരിയ ആന്റിടോക്‌സിന്‍ നല്‍കുന്നതാണ്‌ ചികിത്സ. ഇതു വഴി മരണം ഒരു പരിധിവരെ തടയാം. രോഗാണു ഉദ്‌പാദിപ്പിക്കുന്ന വിഷാംശം ശരീരത്തില്‍ പടരുന്നതിനാല്‍ സപ്പോര്‍ട്ടീവ്‌ ആന്റിബയോട്ടിക്‌ ചികിത്സ നല്‍കിയാലും ഫലപ്രാപ്‌തിയിലെത്താനുള്ള സാധ്യത കുറവാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!