Section

malabari-logo-mobile

ഗാസയിലെ സ്‌കൂളുകളുടെ പുന്‍ര്‍നിര്‍മ്മാണത്തിനായി മലാല ധനസാഹയം നല്‍കും

HIGHLIGHTS : ലണ്ടണ്‍: പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കര ജേതാവുമായ മലാല യൂസഫ്‌സായ്‌ ഗാസയിലെ കുട്ടികള്‍ക്കായി ഇസ്രായേല്‍ ആക്രമണത്തില്‍ തകര്...

Untitled-1 copyലണ്ടണ്‍: പാകിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കര ജേതാവുമായ മലാല യൂസഫ്‌സായ്‌ ഗാസയിലെ കുട്ടികള്‍ക്കായി ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനായി ധനസഹായം നല്‍കും. നെബേല്‍ സമ്മാനത്തില്‍ നിന്ന്‌ ലഭിച്ച തുകയില്‍ നിന്നും സ്‌കൂളുകളുടെ പുനരുദ്ധാരണത്തിനായി 50,000 ഡോളറാണ്‌ (30,50,000 രൂപ) നല്‍കുക.

സ്വീഡനില്‍ കുട്ടികളുടെ അവകാശത്തിന്‌ സംരക്ഷണത്തിനുള്ള വേള്‍ഡ്‌ ചില്‍ഡ്രന്‍സ്‌ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടയിലാണ്‌ മലാല ഇക്കാര്യം വ്യക്തമാക്കിയത്‌.

sameeksha-malabarinews

ഗാസയിലെ കുട്ടികള്‍ യുദ്ധവും, സംഘട്ടനങ്ങളും കൊണ്ട്‌ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഈ തുക കൊണ്ട്‌ അവര്‍ക്ക്‌ മികച്ച വിദ്യഭ്യാസം നേടാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മലാല പറഞ്ഞു. പലസ്‌തീനിലെ 65 സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഐക്യരാഷ്‌ട്ര സംഘടനയുടെ യു എന്‍ ആര്‍ ഡബ്ല്യൂ എ വഴി തുക എത്തിക്കുമെന്ന്‌ മലാല വ്യക്തമാക്കി.

ഗാസയിലെ കുട്ടികള്‍ തങ്ങള്‍ ഒറ്റക്കല്ലെന്നും പിന്‍തുണക്കാന്‍ ഒരുപാട്‌ പേരുണ്ടെന്ന്‌ മനസ്സിലാക്കി അവര്‍ ജീവിതം തുടരുമെന്നും മലാല വ്യക്തമാക്കി. ഗാസയിലെ ജനസംഖ്യയില്‍ പകുതിയും 18 വയസ്സിന്‌ താഴെയുള്ളവരാണ്‌ അവര്‍ക്ക്‌ നല്ല വിദ്യഭ്യാസം നേടാനുള്ള അര്‍ഹതയുണ്ടെന്നും മലാല പറഞ്ഞു.

നൊബേല്‍ സമ്മാനവും, ചില്‍ഡ്രന്‍സ്‌ പുരസ്‌കാരവും ഒരേ വര്‍ഷം ലഭിക്കുന്ന ഏക വ്യക്തിയാണ്‌ മലാല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!