മദ്യ നയത്തിന്‌ ഭാഗിക അംഗീകാരം

ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക്‌ പ്രവര്‍ത്തിക്കാം
Untitled-1 copyകൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തിന്‌ ഭാഗിക അംഗീകാരം. ടുസ്റ്റാര്‍ – ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക്‌ ഇതോടെ താഴ്‌വീഴും. ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന്‌ കോടതി. സംസ്‌ഥാനത്ത്‌ 31 ഫോര്‍സ്റ്റാര്‍ ബാറുകളും, 21 ഫൈവ്‌സ്റ്റാര്‍ ബാറുകളുമാണുള്ളത്‌. നിലവിലുള്ള 8 ഹെറിറ്റേജ്‌ ഹോട്ടലുകള്‍ക്കും തുറന്നും പ്രവര്‍ത്തിക്കാം.

നിലവില്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ്‌ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബാക്കിയുള്ള ബാറുകളില്‍ ഫൈവ്‌സ്റ്റാര്‍ ഒഴികെയുള്ളവ കഴിഞ്ഞ സെപ്‌റ്റംബര്‍ 30 ന്‌ പൂട്ടണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഹര്‍ജികളില്‍ വിധി പറയുന്നത്‌ വരെ സംസ്ഥാനത്ത്‌ ബാറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസ്‌ സുരേന്ദ്ര മോഹന്റെ ബഞ്ചിന്റേതാണ്‌ വിധി. വിധി അനുസരിച്ച്‌ സംസ്ഥാനത്തെ ടൂസ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നേരത്തെ ബാറുടമകളുടെ കേസ്‌ പരിഗണിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതിക്ക്‌ വിടുകയായിരുന്നു. 312 ബാറുകളില്‍ ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചു പൂട്ടണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്‌ ബാറുടമകള്‍ കോടതിയെ സമീപിച്ചത്‌.

അതേസമയം ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്ക്‌ മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നതും, സര്‍ക്കാരിന്റെ മൗലികാവകാശ ലംഘനമാണെന്നും, യുക്തിരഹിതമാണെന്നും ബാറുടമകള്‍ ആരോപിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top