Section

malabari-logo-mobile

ഹര്‍ത്താല്‍ പൂര്‍ണ്ണം

HIGHLIGHTS : തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും

harthalതിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങള്‍, വിവാഹം, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് നോട്ടീസ് നല്‍കിയിട്ടില്ല.

sameeksha-malabarinews

കാര്‍ഷിക മേഖലയില്‍ തുടരുന്ന അരാജകത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

മത്സ്യബന്ധനമേഖലയെ തകര്‍ക്കുന്ന ഡോ മീനാകുമാരി, സൈദറാവു കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള മത്സ്യത്തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഹര്‍ത്താലിന് പിന്തുണ അറിയിച്ചത്. ഇന്‍ഷ്വറന്‍സ് പ്രീമിയം നൂറ് ശതമാനം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെയാണ് ഓട്ടോ, ടാക്‌സി, ടെമ്പോ, ലോറി, ബസ് തൊഴിലാളി സംയുക്തസമരസമിതി ഹര്‍ത്താലില്‍ പങ്കെടുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!