കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

അബ്ദുറഹ്മാന്‍
അബ്ദുറഹ്മാന്‍

 ഒരാള്‍ മരണപ്പെട്ടത്‌ മറ്റേയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
കോഴിക്കോട്‌ കടലുണ്ടിയില്‍ തീവണ്ടി തട്ടി പ്രഭാതസവാരിക്കിറങ്ങിയ രണ്ടു പേര്‍ മരിച്ചു കടലുണ്ടി സ്വദേശികളായ പുതിയവീട്ടില്‍ അബ്ദുറഹ്മാന്‍,, രാമന്‍ എന്നിവരാണ്‌ മരിച്ചത്‌. ബുധനാഴച രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന്‌ സമീപത്ത്‌ വച്ച്‌ അപകടമുണ്ടായത്‌.


അപകടത്തില്‍ പെട്ട രാമന്‍ കേള്‍വിക്കുറവുള്ളയാളാണ്‌.ഇയാള്‍ തീവണ്ടിവരുന്നതറിയാതെ പാളം മുറിച്ച്‌കടക്കുകയായിരുന്നു. ഇത്‌ കണ്ടു രാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ അബ്ദുറഹ്മാനും അപകടത്തില്‍പെട്ടത്‌.

ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക അമീറാണ്‌ അബ്ദുറഹ്മാന്‍

Share news
error: Content is protected !!
Scroll to Top