Section

malabari-logo-mobile

ഹര്‍ത്താല്‍ ദിനത്തില്‍ എംഎല്‍എ ടാക്‌സിക്കാറില്‍: ഫോട്ടോയെടുത്തയള്‍ക്ക്‌ മര്‍ദ്ധനം

HIGHLIGHTS : കൊച്ചി :ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത പാര്‍ട്ടിയുടെ എംഎല്‍എ തന്നെ ടാക്‌സിക്കാറില്‍ യാത്ര ചെയ്‌തത്‌ വിവാദമായി. ഈ യാത്രയുടെ

pradeep kumarകൊച്ചി :ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത പാര്‍ട്ടിയുടെ എംഎല്‍എ തന്നെ ടാക്‌സിക്കാറില്‍ യാത്ര ചെയ്‌തത്‌ വിവാദമായി. ഈ യാത്രയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഹര്‍ത്താല്‍ വിരുദ്ധപ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റെം ചെയ്‌തു.
കോഴിക്കോട്‌ എംഎല്‍എ എ പ്രദീപ്‌കുമാറാണ്‌ ഇന്നത്തെ മോട്ടോര്‍തൊഴിലാളികളും മത്സ്യതൊഴിലാളികളും ആ്‌ഹ്വാനം ചെയ്‌ത സിപിഎം പിന്തുണ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ ടാക്‌സി കാറില്‍ യാത്രചെയ്‌തത്‌ . എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനുമുന്നില്‍ വെച്ചാണ്‌ സംഭവമുണ്ടായത്‌.ട്രെയിനിറങ്ങി വന്ന എംഎല്‍എയെയാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ തയ്യാറാക്കിയ ടാക്‌സിക്കാറില്‍ യാത്ര ചെയ്‌തത്‌. ഈ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്ന ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌.

സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ പ്രദീപ്‌കുമാര്‍ എംഎല്‍എ പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!