HIGHLIGHTS : സന :മലയാളിയെ യമനില്‍ ഹൂതി വിമതര്‍ തട്ടക്കൊണ്ടു പോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മലപ്പുറം
സന :മലയാളിയെ യമനില്‍ ഹൂതി വിമതര്‍ തട്ടക്കൊണ്ടു പോയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് മേത്തലങ്ങാടി സ്വദേശി നാലകത്ത് അബ്ദുറഹിമാന്‍ മൗലവിയുടെ മകന്‍ സല്‍മാനെ(48)യാണ് തട്ടക്കൊണ്ടുപോയാതായി വിവരം ലഭിച്ചിരക്കുന്നത്.
യമനീസ് പട്ടണമായ സഅദിയില്‍ നിന്നാണ് ഇയാളെ തട്ടിക്കാണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്ന ഈ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. സല്‍മാന്റെ ഒപ്പം പിടിയിലകപ്പെട്ട നാലുപേരെ വിട്ടയച്ചു. എന്നാല്‍ സല്‍മാനെ വിട്ടയക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ച്ച് 24നായിരുന് പുലര്‍ച്ച 4 മണയോടെ മൂന്ന് സത്രീകളടങ്ങിയ ആയുധധാരികളായ ഒരു സംഘമാണ് ഇവരെ കൊണ്ടുപോയത്. യമന്‍ പോലീസാണോ കൊണ്ടുപോയതെന്ന സംശയവും ഒപ്പം താമസിക്കുന്നവര്‍ക്കുണ്ട്
നാട്ടില്‍ കര്‍ട്ടന്‍ തൊഴിലാളിയായിരുന്ന സല്‍മാന്‍ എട്ടുവര്‍ഷം മുമ്പാണ് ജോലിക്കും മതപഠനത്തിനുമായി യമനിലെത്തിയത്. ഭാര്യ കമറുന്നീസയും മക്കളായയ ഫത്തമ ദാവുദ് അബ്ദുറഹിമാന്‍, അബ്ദുള്ള എന്നിവരും യമനിലാണ്. ഇവര്‍ താമസിക്കുന്ന സഅദയിലെ ഫ്‌ളാറ്റിലെത്തിയാണ് സല്‍മാനെ തട്ടിക്കൊണ്ടുപോയത്. ഈ നഗരം ഹൂതി വിമതരുടെ ശക്തികേന്ദ്രമാണ്.