ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്തു: അറസ്റ്റില്ല

ജലന്ധര്‍:  കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നീണ്ട 9 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി എ്ട്ടുമണിമുതല്‍ രാവിലെ 5 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അന്വേഷണസംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ മടങ്ങി. ബിഷപ്പിന്റെ ഫോണ്‍ അന്വേഷണസംഘം മടങ്ങി.

പീഢനപരാതിയില്‍ പറയുന്ന തിയ്യതിയില്‍ താന്‍ കുറുവിലങ്ങാട്ടെത്തിയിട്ടില്ലെന്ന വാദത്തില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ഫോണ്‍ രേഖഖളടക്കം പരിശോധിച്ച് കൂടതല്‍ തെളിവുകള്‍ ശേഖരിക്കാമെന്ന ധാരണയില്‍ അന്വേഷണസംഘം മടങ്ങിയതെന്നാണ് സൂചന.

ഇന്നലെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് നാടകീയരംഗങ്ങളാണ് ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ അരങ്ങേറിയത്. അന്വേഷണസംഘം എത്തിയിട്ടും നാലുമണിക്കൂര്‍ കഴിഞ്ഞിട്ടാണ് അവര്‍ക്ക് ബിഷപ്പിനെ ചോദ്യം ചെയ്യാനായത്. നേരത്തെ ബിഷപ്പ് സ്ഥലത്തില്ലായിരുന്നു. പിന്നീട് വൈകീട്ട് ഏഴേകാലോടെയാണ് ബിഷപ്പ് എത്തിയത്.

ഈ സമയത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിഷപ്പ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യേറ്റത്തിന് മുതിര്‍ന്നു. ചില മാധ്യമപ്രവര്‍ത്തകരെ ഇവര്‍ ബിഷപ്പ് ഹൗസിന് ഉള്ളില്‍ തടഞ്ഞുവെച്ചു. എന്നാല്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പഞ്ചാബ് പോലീസ് ഇതിലിടപെടാതെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

Related Articles