Section

malabari-logo-mobile

മാനം തെളിഞ്ഞു: എടപ്പാളില്‍ കാര്‍ഷിക മേളയില്‍ തിരക്കേറി

HIGHLIGHTS : സംസ്ഥാന കർഷക ദിനത്തോടനുബന്ധിച്ച് എടപ്പാൾ സഫാരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച കാർഷികമേള

കണ്ണിന് കുളിർമ്മയായി കാർഷികമേള

എടപ്പാൾ : സംസ്ഥാന കർഷക ദിനത്തോടനുബന്ധിച്ച് എടപ്പാൾ സഫാരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച കാർഷികമേള രണ്ട് ദിനം പിന്നിടുമ്പോൾ എടപ്പാളിന് നവ്യാനുഭവം പകരുകയാണ് കാർഷിക മേഖലയിലെ വിളപരിചയവും നവീന കൃഷിരീതീകളും വിശദീകരിക്കുന്ന 150 ഓളം സ്റ്റാളുകൾ.

sameeksha-malabarinews

ജില്ലയിലെ വിവിധ ബ്ലോക്കുകളിലും നിന്നുമുള്ള കൃഷി വകുപ്പ്  സ്റ്റാളുകൾ മലപ്പുറത്തിന്റെ തനത് കാർഷിക വിളകളുടെ പ്രാധാന്യം വ്യക്തമക്കുന്ന സ്റ്റാളുകളിലൂടെ എടയൂർ മുളക്, തിരൂർ  വെറ്റില, മഞ്ചേരി വാഴക്കുലകൾ, കാളികാവ് ബോക്കിന്റെ 60 കിലേ തൂക്കം വരുന്ന റോബസ്റ്റ 40 കിലോ തൂക്കം വരുന്ന സ്വർണമുഖി എന്നിവയും

കൂടാതെ മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പിന്റെ വളർത്ത് മത്സ്യങ്ങൾ, കേരള ഖാദി & വില്ലേജ് ഇന്റ്സ്ടീയുടെ ഇടുക്കി തേൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം, ആത്മയുടെ  കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലയിൽ നിന്നുള്ള തനത് വിഭവങ്ങളുടെ പ്രദർശനം അട്ടപ്പാടി ചെറുധാന്യ ഉല്പന്നങ്ങളുടെ പ്രദർശനം, വിള ആരോഗ്യപരിപാലന കേന്ദ്രം,  മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, കോഫി ബോർഡ്, സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ, സി.പി.സി.ആർ.ഐ കാസറഗോഡ്, സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, നാളികേര വികസന ബോർഡ്, വെജിറ്റബിൾ & പ്രൂട്ട് പ്രെമോഷൻ കൗൺസിൽ കേരളം, അട്ടപ്പാടി കോ- ഓപ്പറേറ്റിവ് ഫാമിംഗ് സൊസെറ്റിയുടെ ജൈവ ഉല്പന്നങ്ങളായ ഏലം, കുരുമുളക്, ഗ്രാമ്പൂ, കാപ്പി പൊടി, ചെറു ധാന്യങ്ങൾ കുടുംമ്പശ്രീ സ്റ്റാളുകൾ, നാടൻ  ഭക്ഷണങ്ങളുടെ  കലവറയുമായി കഫേ കുടുംമ്പശ്രീ. കേരള ജൈവകർഷക സമതിയുടെ ജൈവ കലവറ,  അലങ്കാര ഇല ചെടികളുടെ കാർഷിക വിപണന സാധ്യതകൾ പരിചയപ്പെടുത്തുന്ന എടവണ്ണയിലെ  പഫ്മാക് , ചക്കയുൽപ്പന്നങ്ങളുമായി ചക്ക വണ്ടി കാർഷിക യന്ത്രങ്ങളെമായി റെയ്ഡ്കോ, കെയ്ക്കോ, മഹീന്ദ ട്രാക്ടർ കമ്പനി തുടങ്ങി ചെറുകിട കർഷകരുടെ ഉല്പന്നങ്ങൾ കരകൗശല ഉല്പന്നങ്ങൾ എന്നിവയും  മേളയ്ക്ക് മാറ്റുകൂട്ടുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!