ഇര്‍മ ചുഴലികാറ്റ് അമേരിക്കന്‍ തീരത്തേക്ക്

ന്യൂയോര്‍ക്ക്: ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് കരീബിയന്‍ മേഖലയിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇമര്‍ ഇവിടെയെത്തിയത്. ഇതോടെ ജനങ്ങളെ ഇവിടെ നിന്ന് കൂട്ടത്തോടെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 70 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ വേഗതയില്‍ കുറച്ച് കുറവ് വന്നത് ആശ്വാസം നല്‍കുന്നുണ്ട്. കാറ്റിന്റെ വേഗത കുറയുന്നുണ്ടെങ്കിലും അത് വീണ്ടും വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും നടത്തിയത്. ഫ്ലോറിഡ, അമേരിക്കയുടെ ഭാഗമായ പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അത്ലാന്റിക്കില്‍ രൂപമെടുത്ത ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് ശനിയാഴ്ച ക്യൂബന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്