Section

malabari-logo-mobile

ഖത്തറില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ ഓണ്‍ലൈന്‍വഴി മാത്രം

HIGHLIGHTS : ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിമാത്രമേ സമര്‍പ്പിക്കാന്‍ കഴിയുകയൊള്ളു. ഈ മാസം 15...

ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിമാത്രമേ സമര്‍പ്പിക്കാന്‍ കഴിയുകയൊള്ളു. ഈ മാസം 15 മുതല്‍ ഇക്കാര്യം നടപ്പില്‍ വരുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷക്കാന്‍ http//passport.gov.in/nri/online.do എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഇതുവഴി പാസ്‌പോര്‍ട്ട് ഓണ്‍സൈന്‍ രജിസ്‌ട്രേഷന്‍ ഫോം ലഭ്യമാകും. അപേക്ഷാ ഫോമില്‍ മൂന്നു ഭാഗങ്ങളാണുള്ളത് 1.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, അപേക്ഷകന്റെ വിവരങ്ങള്‍, വിലാസം എന്നിവയാണ്.

sameeksha-malabarinews

ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ചെയ്യുന്ന വിധം; നിങ്ങളുടെ പരിധിയിലുള്ള എംബസിയും ആവശ്യമുള്ള സേവനവും തിരഞ്ഞെടുക്കുക. 2. അപേക്ഷകന്റെ വിശദാംശങ്ങള്‍ നല്‍കുക. 3. ഇന്ത്യയിലെ സ്ഥിരം വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുക. 4. അതിനുശേഷം സേവ് ആന്‍ഡ് കണ്ടിന്യൂ ക്ലിക് ചെയ്ത് അടുത്ത പേജിലേക്ക് പ്രവേശിക്കുക.

രണ്ടാം പേജില്‍ ചെയ്യേണ്ട കാര്യങ്ങള്‍; മൂന്നു ഭാഗങ്ങളാണ് ഈ പേജില്‍ പൂരിപ്പിക്കേണ്ടത്. വിലാസം, അപേക്ഷകന്റെ കുടുംബ വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, വിലാസം നല്‍കുമ്പോള്‍ മറ്റുവിലാസം എന്ന സ്ഥലത്ത് ഖത്തറിലെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ നല്‍കാം. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ എന്ന ഭാഗത്ത് പഴയ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നെങ്കില്‍ അതിലെ വിവരങ്ങള്‍ നല്‍കണം. ഫയല്‍ നമ്പര്‍ എന്നത് പുതിയ പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ കാണാം. ഫയല്‍ നമ്പര്‍ ഇല്ലെങ്കില്‍ ആ കോളത്തില്‍ ഏതെങ്കിലും നാല് അക്കങ്ങള്‍ രേഖപ്പെടുത്തുക. പിന്നീട് സേവ് ആന്‍ഡ് കണ്ടിന്യൂ ക്ലിക്ക് ചെയ്ത് അടുത്തപേജിലേക്കു പ്രവേശിക്കുക.

മൂന്നാമത്തെ പേജില്‍ ചെയ്യേണ്ട കാര്യങ്ങള്‍: ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഇതിനു ശേഷം സേവ് ആന്റ് കണ്ടിന്യൂ ക്ലിക് ചെയ്താല്‍ അടുത്ത പേജിലേക്ക് പോകാം.

നാലമത്തെ പേജില്‍ ചെയ്യേണ്ട കാര്യങ്ങള്‍: ഈ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫയല്‍ നമ്പര്‍ എഴുതിയെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഈ പേജില്‍ ജനറേറ്റ് പിഡിഎഫ് എന്ന് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് രൂപത്തില്‍ സേവ് ചെയ്യാം. അതിനുശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഉപയോഗിക്കാം.

ഈ പ്രിന്റ്ൗട്ടില്‍ ആവശ്യമുള്ള കാര്യങ്ങള്‍ എഴുതി ഫോട്ടോ ഒട്ടിക്കുക. ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയ ശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകള്‍ എന്നിവ സഹിതം എംബസിയില്‍ നേരിട്ടു സമര്‍പ്പിക്കുക. നവജാത ശിശുക്കളാണെങ്കില്‍ ജനന രജിസ്‌ട്രേഷന്‍ ഫോം കൂടി ഉള്‍പ്പെടുത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!