ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ പ്രയോഗം

കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയിലില്‍ പ്രയോഗം. കൂത്തുപറമ്പിലെ അദേഹത്തിന്റെ വീടിനു നേരെയാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. ജയില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ഇന്നലെ ശ്രീനിവാസന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കരിഓയില്‍ പ്രയോഗം.

വീടിന്റെ മുന്‍ഭാഗത്തെ ചുവരുകളിലാണ് ഓയില്‍ ഒഴിച്ചത്. രാത്രിയോ ഇന്ന് പുലര്‍ച്ചയോ ആയിരിക്കും കരിഓയില്‍ പ്രയോഗമുണ്ടായതെന്നാണ് പോലീസ് നിഗമം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top