കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഓഫീസിനകത്തും പാമ്പ്‌

Untitled-2 copyതേഞ്ഞിപ്പലം: കാലിക്ക്‌റ്റ്‌ സര്‍വ്വകലാശാലയില്‍ വനിതഹോസ്‌ററലില്‍ നിന്ന്‌ വിദ്യാര്‍ത്ഥിനിക്ക്‌ പാമ്പുകടിയേറ്റതിനി പിന്നാലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫീസിനകത്ത്‌ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ശനിയാഴ്‌ച ഉച്ചക്കാണ്‌ ഓഫീസിന്റെ മുകളിലത്തെ നിലയിലെ ബാറ്ററികള്‍ സൂക്ഷിക്കുന്നിടത്ത്‌ പാമ്പിനെ കണ്ടത്‌. ഒടുവില്‍ രണ്ടു മണിക്കൂറിന്‌ ശേഷം വേങ്ങര ചേറൂര്‍ സ്വദേശിയായ പാമ്പുപിടുത്ത വിദഗ്‌ധന്‍ തയ്യില്‍ മുസ്‌തഫയെത്തി പാമ്പിനെ പിടികൂടിയത്‌.

കഴിഞ്ഞയാഴ്‌ച വനിതാ ഹോസ്‌റ്റലില്‍ കിടക്കയില്‍ വച്ചാണ്‌ പെണ്‍കുട്ടിയെ പാമ്പ്‌ കടിച്ചത്‌. എന്നാല്‍ അത്‌ വിഷമില്ലാത്ത ഇനമായതിനാല്‍ അപകടമുണ്ടായില്ല. ഹോസറ്റല്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ഇവടെ വെച്ച്‌ ഒരു പാമ്പിനെ കൊന്നിരുന്നു.

വിദൂരവിദ്യാഭ്യാസവിഭാഗത്തിന്റെ ഓഫീസിന്റെ ഒരു ഭാഗത്ത്‌ കാടു മൂടിക്കിടക്കുകയാണ്‌. ഇവിടെനിന്നാണ്‌ പാമ്പ്‌ അകത്ത്‌ കയറിയതെന്ന്‌ കരുതുന്നു.