Section

malabari-logo-mobile

ആംആദ്‌മി പാര്‍ട്ടി സംഘടനാപരമായി ശക്തിപ്പെടുത്തുന്നു

HIGHLIGHTS : കോട്ടക്കല്‍:സംസ്ഥാനത്ത്‌ ആം ആദ്‌മി പാര്‍ട്ടിയെ വീണ്ടും കെട്ടിപടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാര്‍ഡുതലം മുതല്‍ പടുത്തുയര്‍ത്തുന്നതിനായി ജില്ലകള്‍ ...

AAP_jhadu_AFP_360_90കോട്ടക്കല്‍:സംസ്ഥാനത്ത്‌ ആം ആദ്‌മി പാര്‍ട്ടിയെ വീണ്ടും കെട്ടിപടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. വാര്‍ഡുതലം മുതല്‍ പടുത്തുയര്‍ത്തുന്നതിനായി ജില്ലകള്‍ തോറും ഏകാംഗ കമ്മിറ്റിക്ക്‌ പാര്‍ട്ടി രൂപം നല്‍കി. സംസ്ഥാന കൂടിയാലോചന സമിതിയാണ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തത്‌. മിഷന്‍ വിസ്‌താര്‍ എന്ന പേരിലാണ്‌ പാര്‍ട്ടിയെ വീണ്ടു ശക്തിപ്പെടുത്താനുള്ള ദൗത്യം അറിയപ്പെടുന്നത്‌.
പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറായി സാഹിത്യകാരി സാറാജോസഫിനെയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. മനോജ്‌ പത്മനാഭന്‍ (ജോ. കണ്‍വീനര്‍), ഡി മോഹനന്‍ (സെക്രട്ടറി), അജിത്ത്‌ ജോയ്‌ (ദക്ഷിണ കേരള), കുസുമം ജോസഫ്‌ (ഉത്തരകേരള),എന്നിവരാണ്‌ ഭാരവാഹികള്‍. ഇതില്‍ സെക്രട്ടറിയുടെ കാലാവധി ഡിസംബര്‍ 31 ഓടെ അവസാനിക്കും.

രവീന്ദ്രന്‍ കണ്ണങ്കൈ (കാസര്‍കോഡ്‌),ഡോ. ജയ്‌സണ്‍ ജോസഫ്‌(കണ്ണൂര്‍),എം ഡി തങ്കച്ചന്‍(വയനാട്‌),പ്രൊഫ.എം ഉമ്മര്‍ (കോഴിക്കോട്‌),അഡ്വ. അബ്ദുല്‍ സഗീര്‍ (മലപ്പുറം),അറുമുഖന്‍ പത്തിച്ചിറ (പാലക്കാട),നിഷാദ്‌ യു ഡി (തൃശൂര്‍),ബഷീര്‍ (എറണാകുളം),ടി കെ ജോസ്‌ (ഇടുക്കി),ഡോ ഷൈനി ആന്റണി റൗഫ്‌ (കോട്ടയം),സോമനാഥന്‍ പിള്ള (ആലപ്പുഴ),മാമന്‍ എം മാമന്‍ (പത്തനംതിട്ട),അജികുമാര്‍ (കൊല്ലം)ഡോ. റോഷിന ശശികുമാര്‍ (തിരുവനന്തപുരം) എന്നിവരെയാണ്‌ പാര്‍ട്ടിയെ കെട്ടിപടുക്കേണ്ട ചുമതലയേല്‍പ്പിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ സഹായത്തിന്‌ താല്‍പര്യമുള്ള രണ്ടുപേരെ കൂടെകൂട്ടാനും പാര്‍ട്ടിയുടെ അനുവാദമുണ്ട്‌. വാര്‍ഡു തലത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റികള്‍ പഞ്ചായത്തു കമ്മിറ്റിയെ തെരഞ്ഞടുക്കണം.ഇങ്ങിനെ ബ്ലോക്‌ പഞ്ചായത്ത്‌ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും രൂപീകരിക്കണം. പിന്നീട്‌ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന്‌ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞടുക്കും. താല്‍ക്കാലികമായി ചുമതലയേല്‍പ്പിക്കപ്പെട്ടവര്‍ക്ക്‌ 9 മാസം മുതല്‍ 12 മാസം വരെയാണ്‌ കാലാവധി. ഈ കാലവധിക്കുള്ളില്‍ പാര്‍ട്ടിയിലേക്ക്‌ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്‌. നിലവില്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടികാര്യങ്ങള്‍ മാധ്യമങ്ങള്‍ മുമ്പില്‍ അറിയിക്കുന്നതിനായി പാര്‍ട്ടിവക്താക്കളായി സി ആര്‍ നീലകണ്‌ഠനേയും മനോജ്‌ പത്മനാഭനേയും തിരഞ്ഞടുത്തിട്ടുണ്ട്‌. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രകമ്മിറ്റിയെ പൂര്‍ണമായും പുനര്‍നിര്‍മിക്കാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!