നിലമ്പൂരില്‍ ഫ്രിഡ്‌ജില്‍ നിന്ന്‌ ഷോക്കേറ്റ്‌ യുവതി മരിച്ചു

Untitled-2 copyഎടക്കര: ഫ്രിഡ്‌ജില്‍ നിന്ന്‌ ഷോക്കേറ്റ്‌ യുവതി മരിച്ചു. ചുങ്കത്തറ അല്‍ അമീര്‍ ചിക്കന്‍ സ്റ്റാള്‍ ഉടമ ചോലക്കത്തൊടിക സുധീര്‍ ബാബുവിന്റെ ഭാര്യ അനീസ(32)ആണ്‌ മരിച്ചത്‌.

ഫ്രിഡ്‌ജിന്റെ പിറകുവശം വൃത്തിയാക്കുന്നതിനിടെ അനീസ ഷോക്കേറ്റ്‌ തെറിച്ച്‌ വീഴുകയായിരുന്നു. ബോധമില്ലാതെ കിടക്കുകയായിരുന്ന അനീസയെ കണ്ട ഇവരുടെ കുട്ടി ഉറക്കെ നിലവിളിക്കുകയായിരുന്നു. ഇതുകേട്ട്‌ ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ ഇവരെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

മക്കള്‍: അജ്‌ന ഷെറിന്‍, മൂഹമ്മദ്‌ ഹനാന.

Related Articles