Section

malabari-logo-mobile

ടൂറിസം വകുപ്പിന്‌ കീഴിലുള്ള ആദ്യ ഫ്രൂട്ട്‌ ഗാര്‍ഡന്‍ ഒരുങ്ങുന്നു

HIGHLIGHTS : കരുവാരക്കുണ്ട്‌ ചെറൂമ്പ്‌ ഇക്കോ വില്ലേജില്‍ അഞ്ച്‌ ഏക്കറില്‍ ഫ്രൂട്ട്‌ ഗാര്‍ഡന്‍ ഒരുങ്ങുന്നു. സ്വദേശ - വിദേശ ഇനത്തില്‍ പെട്ട 30 ഓളം വ്യത്യസ്‌ത ഇനം ...

01കരുവാരക്കുണ്ട്‌ ചെറൂമ്പ്‌ ഇക്കോ വില്ലേജില്‍ അഞ്ച്‌ ഏക്കറില്‍ ഫ്രൂട്ട്‌ ഗാര്‍ഡന്‍ ഒരുങ്ങുന്നു. സ്വദേശ – വിദേശ ഇനത്തില്‍ പെട്ട 30 ഓളം വ്യത്യസ്‌ത ഇനം പഴ വര്‍ഗങ്ങളാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി ഇവിടെ ഒരുക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ 200 ഉം രണ്ടാം ഘട്ടത്തില്‍ 750 ഉം തൈകള്‍ നടും. ഒരു വര്‍ഷത്തിനകം കായ്‌ക്കുന്ന രീതിയില്‍ ആധുനിക സാങ്കേതി വിദ്യയില്‍ വികസിപ്പിച്ചെടുത്ത ബഡ്‌ തൈകളാണ്‌ ഗാര്‍ഡനില്‍ നടുന്നത്‌. ഫ്രൂട്ട്‌ ഗാര്‍ഡന്‍ നിര്‍മാണോദ്‌ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ തൈ നട്ട്‌ നിര്‍വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ജനപ്രതിനിധിനികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിവയര്‍ പങ്കെടുത്തു.

റംബൂട്ടാന്‍, മാംഗോസ്‌റ്റിന്‍, വിവിധ ഇനം പ്ലാവുകള്‍, മാവുകള്‍, ഫാഷന്‍ ഫ്രൂട്ട്‌ എന്നിവയാണ്‌ ആദ്യ ഘട്ടത്തില്‍ നട്ടത്‌. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആദ്യ ഫ്രൂട്ട്‌ ഗാര്‍ഡനാണ്‌ കരുവാരക്കുണ്ടിലേത്‌. ജൈവ കൃഷിയിലാണ്‌ ഇവ തയ്യാറാക്കുന്നത്‌. പഴ വര്‍ഗങ്ങള്‍ വാങ്ങാനും കൃഷി രീതി മനസ്സിലാക്കാനുമുള്ള സൗകര്യം ഫ്രൂട്ട്‌ ഗാര്‍ഡനില്‍ ഒരുക്കും. പഴം ഉപയോഗിച്ചുള്ള ജ്യൂസുകള്‍, സ്‌ക്വാഷുകള്‍ തുടങ്ങി വിവിധ മൂല്യ വര്‍ധിത ഉത്‌പന്നങ്ങളുടെ വിപണനവുമുണ്ടാവും. മൂല്യ വര്‍ധിത ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിലുള്ള പരിശീലനവും ഗാര്‍ഡനില്‍ നല്‍കും.

sameeksha-malabarinews

സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.70 കോടി ഉപയോഗിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച ഇക്കോ വില്ലേജ്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങിയിട്ടുണ്ട്‌. ഇക്കോ വില്ലേജിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌. ഒരു മാസത്തിനകം ഇത്‌ പൊതുജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുക്കും. ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌, മഴവീട്‌, ബോട്ട്‌ സര്‍വീസ്‌, തൂക്കുപാലം, ഷട്ടില്‍ കോര്‍ട്ട്‌, മുതിര്‍ന്നവരുടെ പാര്‍ക്ക്‌, നടപ്പാത, സൈക്കിള്‍ ട്രാക്ക്‌ എന്നിവയാണ്‌ ഇക്കോ വില്ലേജില്‍ പ്രധാനമായുമുള്ളത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!