Section

malabari-logo-mobile

സ്വദേശിവത്‌ക്കരണം: ഖത്തറില്‍ അഞ്ചിന പദ്ധതികള്‍ ഊര്‍ജ്ജിതമാക്കി

HIGHLIGHTS : ദോഹ: സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണത്തിനുള്ള അഞ്ചിന പദ്ധതികള്‍ ഊര്‍ജിതമാക്കിയതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തെ

Doha-Excitingദോഹ: സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണത്തിനുള്ള അഞ്ചിന പദ്ധതികള്‍ ഊര്‍ജിതമാക്കിയതായി തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ദേശീയ വീക്ഷണം 2030 യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അഞ്ചിന പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗവുമായി സഹകരിച്ചായിരിക്കും ഈ പദ്ധതികള്‍ നടപ്പിലാക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രതിബദ്ധത വിലയിരുത്തുന്നതിനായുള്ള പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. ഖത്തരികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും സ്വകാര്യ സംരംഭകര്‍ക്ക് മേല്‍ പ്രേരണ ചെലുത്തുന്നുണ്ട്.
സ്വകാര്യ രംഗത്തെ പ്രത്യേക തൊഴില്‍ മേഖലയിലേക്ക് ഖത്തരി യുവാക്കളെ ആകര്‍ഷിക്കുന്നതിനു സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി. യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന ധാരാളം തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയിലുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് മന്ത്രാലയം ആരംഭിച്ച ലേബര്‍ മാര്‍ക്കറ്റ് ഡാറ്റ പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ചിന പദ്ധതികള്‍ക്ക് തുടക്കമിട്ടത്. പൊതുമേഖലയില്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്താണ് ഖത്തരികള്‍ കൂടുതലും ജോലി ചെയ്യുന്നത്. എന്നാല്‍ ഭാവിയില്‍ സ്വദേശികള്‍ക്ക് ഇത് പൂര്‍ണ്ണമായ അവസരം നല്‍കുകയില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ടെക്‌നിക്കല്‍ തൊഴില്‍ മേഖലയിലേക്ക് കൂടി ഖത്തരി യുവാക്കളുടെ ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ടെന്നു മന്ത്രാലയം മനസിലാക്കിയത്. പെട്രോള്‍, ഗ്യാസ്, ബാങ്ക്, ഇന്‍ഷുറന്‍സ്, ഹോട്ടല്‍ രംഗങ്ങളിലേക്ക് കൂടി ഖത്തരി യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനാണു മന്ത്രാലയ പദ്ധതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!