തിരു:നേപ്പാള്‍ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം ന്യൂഡല്‍ഹിയിലെ കേരളാ ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
നേപ്പാളില്‍ കുടുങ്ങിപ്പോയ മലയാളികളില്‍ 30 പേര്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. അവരില്‍ 28 പേര്‍ കേരളാ ഹൗസില്‍ തങ്ങുകയാണ്.
കണ്‍ട്രോള്‍ റൂം നമ്പര്‍ : 011 30 411 411.
ഇ-മെയില്‍ : rckerala@gmail.com
നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ : 1800 4253 939
പി.എന്‍.എക്‌സ്.1910/2015
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


