HIGHLIGHTS : പരപ്പനങ്ങാടി : കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ്
പരപ്പനങ്ങാടി : കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണ് പരപ്പനങ്ങാടി, നെടുവവില്ലേജില് ഉണ്ടായത്. ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആറ് വീടുകള്‍ തകര്‍ന്നു. റോഡരികിലെ മരങ്ങള്‍ വീണ് വൈദ്യുതി വിച്ചേതിക്കപ്പെട്ടു. ഇന്ന്വൈ കുന്നേരത്തോടെയാണ് വൈദ്യുതി വിതരണം സാധരണ നിലയിലായത്. ആയിരക്കണക്കിന് വാഴകള്‍ പൂര്‍ണമായും നശിച്ചു. ലക്ഷങ്ങളുടെ ന്ഷ്ടമാണ് വാഴകര്ഷകര്ക്കുണ്ടായിരിക്കുന്നത്.
പി.പി.ഉമ്മര്‍ കോയ, എം.എ.കെ തങ്ങള്‍,യു.വി അസീസ്, എ.മൊയ്തീന് കോയ, പുരുഷോത്തമന്, പി.പി.ഷാജി എന്നിവരുടെ വീടുകള്ക്ക്്് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
അറ്റത്തങ്ങാടിയില്‍ തെങ്ങ് മുറിഞ്ഞ്്് വീണ് വാസുവിന്റെ വീടിന്റെ ടെറസ് ഭാഗീകമായി തകര്‍ന്നു.