കഞ്ചാവും മാരകായുധങ്ങളുമായി 2 പേര്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി : പൂക്കിപറമ്പ് ഭാഗത്ത് വെച്ച് ടാറ്റാസുമോയില്‍ 1.150 കി.ഗ്രാം കഞ്ചാവുമായി 2 പേര്‍ എക്‌സൈസ് പിടിയിലായി. മുനീര്‍(23), വിബിഷ്(27) എന്നീ രണ്ടു പേരെയാണ് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാന്ദനും പാര്‍ട്ടിയും അറസ്റ്റ്‌ചെയ്തത്. KL -13 .E.909 ചുകന്ന ടാറ്റാസുമോയില്‍ 40 Cm നീളമുള്ള കഠാര, പ്രത്യേക രീതിയില്‍ ആണി തറച്ച് നിര്‍മിച്ചതും കൈയില്‍ ചുറ്റി അടിക്കാന്‍ പാകത്തിലുള്ള ആയുധം എന്നിവയാണ് വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്.

 

പരപ്പനങ്ങാടി,ചെമ്മാട്,വേങ്ങര ഭാഗത്തേക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് കേസില്‍ ഉള്‍പ്പെട്ടവര്‍. ഇവരില്‍ ഒരാളുടെ പേരില്‍ നേരത്തെ കേസ് നിലവിലുണ്ട്.

 

എക്‌സൈസ്്് സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കുപുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ത്രിവിക്രമന്‍, പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്‌കുമാര്‍, എക്‌സൈസ് ഗാര്‍ഡുമാരായ ചന്ദ്രബാബു, ജ്യോതിഷ്ചന്ദ് എന്നിവര്‍ പങ്കെടുത്തു.

 

കഴിഞ്ഞ ദിവസം 2 കിലോ കഞ്ചാവുമായി ഫ്രാന്‍സിസ് എന്നയാളെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാന്ദനും സംഘവും പിടികൂടിയിരുന്നു.

Share news
error: Content is protected !!
Scroll to Top