ഇന്നുമുതല്‍ ലോഡ്‌ഷെഡിംഗ്

തിരു:   സംസ്ഥാനത്ത് ഇന്നുമുതല്‍ ലോഡ്‌ഷെഡിംഗ് ആരംഭിക്കും. വൈകുന്നേരം 6.30നും 10.30നും ഇടയില്‍ അരമണിക്കൂറാണു വൈദ്യുതി നിയന്ത്രണം. ഗാര്‍ഹിക, വ്യാവസായിക വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും ലോഡ്‌ഷെഡിംഗ് ബാധകമാണ്‌

 

പകലും അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ മുഖ്യമന്ത്രി എതിര്‍ത്തതിനാലാണു ലോഡ് ഷെഡിംഗ് രാത്രിയില്‍ മാത്രമാക്കിയത്.

എച്ച്.ടി, ഇ.എച്ച്.ടി വിഭാഗത്തില്‍ വരുന്ന വ്യവസായ, വാണിജ്യ, ഉപയോക്താക്കള്‍ക്കു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തില്‍ റഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിട്ടില്ല. ബുധനാഴ്ച ഹിയറിംഗിനുശേഷം ഉത്തരവ് ഉണ്ടാകും.

Share news
error: Content is protected !!
Scroll to Top