ലീഗിനെ തണുപ്പിക്കാന്‍ അനൂപ് പാണക്കാട്.

മലപ്പുറം : അനൂപ് ജേക്കബ് എംഎല്‍എ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. കേരളകോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണിനെല്ലൂര്‍ അനൂപിനൊപ്പം ഉണ്ടായിരുന്നു. ഇന്നു രാവിലെ പത്ത്മണിയോടെ എത്തിയ നേതാക്കള്‍ 5-ാം മന്ത്രിസ്ഥാനമെന്ന കര്‍ക്കശ നിലപാടില്‍ അയവ്് വരുത്തണമെന്ന് അനുപ് തങ്ങളോട് അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

അനൂപിന്റെ മന്ത്രിസ്ഥാനം ലീഗിന്റെ 5-ാം മന്ത്രിസ്ഥാനവും കുട്ടിക്കുഴയ്യക്കരുതെന്ന്്് ജോണിനെല്ലൂര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. എന്നാല്‍ പിറവത്തെ തിരഞ്ഞടുപ്പ് വിജയത്തിന്റെ നന്ദിയറിയിക്കാനാണ് ഞങ്ങള്‍ പാണക്കാട് പോയെതെന്നാണ് ജോണീനെല്ലൂര്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ എന്തൊക്കെ കാര്യങ്ങളാണ് ചര്‍ച്ച നടത്തിയതെന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല.
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ജോണി നെല്ലൂര്‍ ആദ്യം പറഞ്ഞിരുന്നു. പിറവം തെരഞ്ഞെടുപ്പിന് മുമ്പും തങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ അനൂപ് പാണക്കാട് എത്തിയിരുന്നു. എന്നാല്‍ ലീഗ് തങ്ങളുടെ രാഷ്ട്രീയ നിലപാട് കര്‍ക്കശമാക്കുകയാണ്. 5-ാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റിനും വിട്ടുഴ്്്ച്ചക്കില്ലെന്നാണ്്് ലീഗ്്് നിലപാട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top