Section

malabari-logo-mobile

ചമ്രവട്ടം പാലത്തിന്റെ ഗതാഗതക്കരുക്ക് പരിഹരിക്കാന്‍ ഇന്ന് യോഗം.

HIGHLIGHTS : ചമ്രവട്ടം : ചമ്രവട്ടം പാലം തുറന്നതതോടെ വര്‍ദ്ധിച്ച വാഹന ഗതാഗതക്കുരുക്ക്

ചമ്രവട്ടം : ചമ്രവട്ടം പാലം തുറന്നതതോടെ വര്‍ദ്ധിച്ച വാഹന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ ഇന്ന് യോഗം ചേരും.

തിരൂര്‍-ചമ്രവട്ടം റോഡ് ഏഴരമീറ്ററാക്കി വീതികൂട്ടാനും റബ്ബറൈസ് ചെയ്യാനും 7.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ചമ്രവട്ടത്തിനും തിരൂരിനും ഇടയിലുള്ള ഏഴ് ജങ്ഷനുകളുടെ നവീകരണത്തിനായി 1.75 കോടി രൂപയുടെ പുദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

sameeksha-malabarinews

ബസ് വെയ്റ്റിങ്‌ഷെഡുകള്‍ക്കായി 70 ലക്ഷം രൂപയും വകയിരുത്തിയതായും കെ.ടി ജലീല്‍ എംഎല്‍എ പറഞ്ഞു.

ആലുങ്ങല്‍-മംഗലം-കൂട്ടായി കടവ് റോഡ് നവീകരണത്തിന് 1.5 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ചമ്രവട്ടം-പുത്തൂര്‍ റോഡ്(3 കോടി), ആലത്തിയൂര്‍-പള്ളിക്കടവ് റോഡ്(7.5 കോടി), കൊടയ്ക്കല്‍-ആലത്തിയൂര്‍ റോഡ്(2.5 കോടി), മാങ്ങാട്ടിരി- പൂക്കൈത-പുല്ലൂണി റോഡ്(1.7 കോടി) എന്നിവയുടെ നവീകരണവും രണ്ടാംഘട്ടത്തില്‍ നടപ്പാക്കും.

ചമ്രവട്ടം ജങ്ഷനില്‍ നരിപറമ്പ് റോഡ്(6കോടി), നരിപറമ്പ്-പോത്തനൂര്‍-പെരുമ്പറമ്പ് റോഡ് (4 കോടി), തുടങ്ങിയവയുടെ നവീകരണത്തിനുള്ള പദ്ധതികള്‍ ഒരുങ്ങിയിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ നരിപറമ്പ് -നടക്കാവ് റോഡ്(4 കോടി), നരിപറമ്പ് ജങ്ഷന്‍(25 ലക്ഷം) എന്നിവ നവീകരിക്കാനും ആലോചിക്കുന്നതായി എംഎല്‍എ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!