മോട്ടോര്‍ വകുപ്പ് ഓഫീസുകളില്‍ 10 മിനുട്ട് കൗണ്ടര്‍ സേവനം ഉപഭാക്താക്കള്‍ക്ക് ഏറെ ഗുണകരം
റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 10 മിനുട്ട് കൗണ്ടര്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 10 മിനുട്ട് കൗണ്ടര്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
ലംബോര്‍ഗിനി ഗയാര്‍ഡോയുടെ പകരക്കാരന്‍ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആഢംബരത്തിലും, കരുത്തിലും, സൊസൈറ്റിയിലും മുന്നില്‍ നില്‍ക്കുന്ന ഹുറാഘാന് 3.43 കോടി രൂപയാണ് വില. അലുമിനിയം, കാര്‍ബണ്‍, ഫൈബര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച 1422 കിലോഗ്രാം ഭാരമുള്ള ഹുറാഘാന് 100 കി മീ വേഗമെടുക്കാന്‍ വെറും 3.2 സെക്കന്‍ഡ് മാത്രം മതി. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 325 കി.മീ ആണ്. ഉയരം വെറും 1.16 മീറ്റര്‍ ഉള്ള ഈ കാറിന്റെ നീളം 4.46 മീറ്റര്‍
ദില്ലി: കാറുകളില്‍ പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് ആരോഗ്യമന്ത്രാലയം കത്ത് നല്‍കി.
ടി വി എസ് സകൂട്ടിയുടെ ഗിയര്‍ലെസ് സ്‌കൂട്ടറായ സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്തി. സാധാരണ സ്‌കൂട്ടിയേക്കാള്‍ നീളവും, വീതിയും കൂടുതലാണ് ഈ മോഡലിന്. ഇതിന്റെ പിന്‍ഭാഗം ജൂപ്പിറ്ററിന്റേതിന് സമാനമാണ്. സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്‌പേസ് ഹോണ്ട ആക്ടിവയേക്കാള്‍ വലുപ്പമുള്ളതാണ്.
ദില്ലി: ഇറ്റാലിയിന്‍ കാര്‍ നിര്‍മാതക്കളായ ഫിയറ്റിന്റെ പുതിയ കോപാക്ട് കാര്‍ പുണ്ടോ ഇവോ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങി.
ബിഎംഡബ്ല്യൂ മോട്ടോറാഡിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഫേ റേസര്‍ ശൈലിയിലാണ് ഈ പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23.5 ലക്ഷം രൂപയാണ് മുംബൈയിലെ ഇതിന്റെ എക്‌സ് ഷോറൂം വില.
ഹ്യൂണ്ടായ് ഹാച്ച്ബാക്കായ ഗ്രാന്‍ഡ് ഐ 10 ന്റെ എല്‍പിജി മോഡല്‍ വിപണിയില്‍. മാഗ്ന എന്ന ഒറ്റ വാരിയന്റിലുള്ള എല്‍പിജി മോഡലിന് 5.01 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ഈ മോഡലിന് പുതുതായി നല്‍കിയ ഒരു ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.
ഹീറോയുമായുള്ള പോരാട്ടം മുറുകി ഹോണ്ട പുതിയ ബൈക്ക് വിപണിയിലിറക്കി. ഹീറോയുടെ നിലവിലുള്ള എച്ച്എഫ് ഡോണ്‍, എച്ച് എഫ് ഡീലക്‌സ് എന്നീ മോഡലുകളോട് മല്‍സരിക്കാനാണ് പുതിയ എന്‍ട്രി ലെവല്‍ ബൈക്ക് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്.
നിസാന്‍ സണ്ണിയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ വലിയ സെഡാനായ നിസാന്‍ സണ്ണിയെ വന്‍ പ്രതീക്ഷയോടെയാണ് കമ്പനി വിപണിയിലിറങ്ങിയിരിക്കുന്നത്. 2011 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സണ്ണിയെ പരിഷ്‌കരിക്കുന്നത് ഇതാദ്യമായാണ്.
ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ സെഡാനെ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കാനിരിക്കുന്ന ഫ്യുവല്‍ സെല്‍ സെഡാന്റെ വലിയ ചിത്രങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്