Section

malabari-logo-mobile

ബിഎംഡബ്ല്യൂ ആര്‍ 9 ടി ഇന്ത്യന്‍ വിപണിയില്‍

HIGHLIGHTS : ബിഎംഡബ്ല്യൂ മോട്ടോറാഡിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഫേ റേസര്‍ ശൈലിയിലാണ് ഈ പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23.5 ലക്ഷം രൂപ...

1405950828_1ബിഎംഡബ്ല്യൂ മോട്ടോറാഡിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഫേ റേസര്‍ ശൈലിയിലാണ് ഈ പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23.5 ലക്ഷം രൂപയാണ് മുംബൈയിലെ ഇതിന്റെ എക്‌സ് ഷോറൂം വില.

ബിഎംഡബ്ല്യൂ ബൈക്ക് നിര്‍മ്മാണ രംഗത്ത് 90 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ആര്‍ 9 ടി പുറത്തിറക്കിയത്. വയര്‍സ്‌പോക്ക് വീലുകള്‍, ഉരുണ്ട ഹെഡ് ലാമ്പ്, അനലോഗ് ഇന്‍സ്ട്രമെന്റ്, ക്ലസ്റ്റര്‍ എന്നിവ ബൈക്കിന് ക്ലാസിക് ലുക്ക് നല്‍കുന്നവയാണ്.

sameeksha-malabarinews

ആര്‍ 9 ടി യുടെ 1170 സിസി, ട്വിന്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക് എഞ്ചിന്‍ 110.5 ബിഎച്ച്പി – 119 എന്‍എം ആണ് ശേഷി. 6 സ്പീഡ് ഗിയര്‍ ബോക്‌സിലൂടെ എഞ്ചിന്‍ കരുത്ത് പിന്നിലെ ചക്രത്തിലെത്തുന്നത് ഷാഫ്റ്റ് ഡ്രൈവിലൂടെയാണ്. ടോര്‍ക്ക് കൂടുതലുള്ളതിനാല്‍ 222 കിലോഗ്രാം ഭാരമുണ്ടെങ്കിലും പെട്ടെന്ന് വേഗമെടുക്കാന്‍ ബിഎംഡബ്ല്യൂ ബൈക്കിന് കഴിയുന്നുണ്ട്. 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന പരമാവധി വേഗം. മെച്ചപ്പെട്ട മൈലേജ് ബൈക്ക് നല്‍കുന്നുണ്ട്. ലിറ്ററിന് 22.22 കിലോമീറ്റര്‍ എബിഎസുള്ള ബൈക്കിന്റെ മുന്‍ ചക്രത്തിന് ഇരട്ട ഡിസ്‌ക് ബ്രെയ്ക്കും, പിന്‍ചക്രത്തിനും ഒറ്റ ഡിസ്‌ക് ബ്രെയ്ക്കും ഉപയോഗിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!