ഫേസ് ബുക്കില്‍  കമന്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ആസിഫ്അലി ഫാന്‍സുകാരുടെ മര്‍ദ്ധനം

tonyതിരു : ആസിഫ്അലി പ്രധാനവേഷത്തിലെത്തുന്ന ഹായ് ഐ ആം ടോണി എന്ന ചിത്രത്തെ കുറിച്ച് ഫേസ് ബുക്കില്‍ കമന്റ് ചെയ്തതിന് രണ്ട് പെണ്‍കുട്ടികളെ ഫാന്‍സുകാര്‍ മര്‍ദ്ധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അനീഷ് അലി എന്നയാളും സംഘവും തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇയാളുടെ നേതൃത്വത്തില്‍ ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ 15ഓളം വരുന്ന സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ മ്യൂസിയം പോലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹായ് ഐ ആം ടോണി എന്ന ചിത്രം മോശമാണെന്നും കാണുന്നവര്‍ക്ക് പണികിട്ടുമെന്നുമാണ് പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് വാളില്‍ കുറിച്ചിട്ടത്.

photo courtesy www.forumkeralam.com

Share news
error: Content is protected !!
Scroll to Top