ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വിപണിയില്‍

1403931318ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ സെഡാനെ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കാനിരിക്കുന്ന ഫ്യുവല്‍ സെല്‍ സെഡാന്റെ വലിയ ചിത്രങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ കണ്‍സപ്റ്റ് മോഡലായി ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2015 ജൂലൈയോടെ ടൊയോട്ടയുടെ ഈ പുത്തന്‍ മോഡല്‍ വിപണിയിലെത്തും. ജപ്പാനില്‍ 70 ലക്ഷം യെന്‍ (ഏകദേശം 41 ലക്ഷം) രൂപയാണ് ഇതിന്റെ വില.

ടാങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശേഖരിച്ച് വെക്കുന്ന ഹൈഡ്രജന്‍ ഓക്‌സിജനുമായി സംയോജിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജ്ജമാണ് ഫ്യുവല്‍ സെല്‍ കാര്‍ ഓടാന്‍ ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ടൊയോട്ട ശ്രമം തുടങ്ങിയിട്ട് 20 വര്‍ഷത്തിലേറെയായി.1403931318_2

യാതൊരു തരത്തിലുള്ള വായു മലിനീകരണവും ഈ വാഹനം ഓടിക്കുന്നത് വഴി ഉണ്ടാകുന്നില്ല. ഹൈഡ്രജനും, ഓക്‌സിജനുമായി ചേര്‍ന്നുണ്ടാകുന്ന നീരാവി മാത്രമാണ് വാഹനം പുറന്തള്ളുന്നത്.

Share news
error: Content is protected !!
Scroll to Top