എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; മലയാളി യുവാവ് കസ്റ്റഡിയില്‍

Air_india_b747-400_vt-esn_arpകൊച്ചി: എയര്‍ഇന്ത്യ വിമാനത്തിലുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍ഖ്വയ്ദ ഭീകാരാക്രമണം നടത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നു. സൗദിയില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

Share news
error: Content is protected !!
Scroll to Top