കാറുകളില്‍ പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണം

AIR INDIA copyദില്ലി: കാറുകളില്‍ പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് ആരോഗ്യമന്ത്രാലയം കത്ത് നല്‍കി.

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മെന്റ് ധരിക്കണമെന്നും ശുപാര്‍ശയുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തെ തുടര്‍ന്ന് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശം ഉയരുകയും, എന്നാല്‍ ഇത് വിവാദമായതോടെ ആ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു.

മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗും കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതും വിവാദമായതോടെ സര്‍ക്കാര്‍ ആ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top