Section

malabari-logo-mobile

കക്കാട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കറിന്റെ ടയര്‍ ഊരി തെറിച്ചു; ഒഴിവായത് വന്‍ദുരന്തം

HIGHLIGHTS : തിരൂരങ്ങളാടി: കക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ച് ഗ്യാസ് ടാങ്കറിന്റെ പിന്‍വശത്തെ ടയര്‍ ഊരി തെറിച്ച് വന്‍ദുരന്തം ഒഴിവായി. മംഗലാപുരത്ത് നിന...

tiruranagdi mvi,preod shankerതിരൂരങ്ങളാടി: കക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ച് ഗ്യാസ് ടാങ്കറിന്റെ പിന്‍വശത്തെ ടയര്‍ ഊരി തെറിച്ച് വന്‍ദുരന്തം ഒഴിവായി. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറിന്റെ പിന്‍വശത്തെ ടയറാണ് ഊരി തെറിച്ചത്. ഇത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ലോറിയിലെ ജീവനക്കാര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ ടാങ്കര്‍ നിര്‍ത്തുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി എം വി ഐ പ്രമോദ് ശങ്കര്‍ പരിശോധന നടത്തിയ ശേഷം ടാങ്കര്‍ വിട്ടുകൊടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!