Latest News

ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

സംസ്ഥാന സർക്കാർ ഏപ്രിൽ 1 ‘No Transaction Day’ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കുകയുള്ളു.  മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

മലപ്പുറം ജില്ലയില്‍ 95 പേര്‍ മത്സര രംഗത്ത്

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ  ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. 16 നിയോജക മണ്ഡലങ്ങളിലായി ആകെ 95 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അതത് വരണാധികാരികള്‍ അനുവദിച്ചു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങളും പാര്‍ട്ടിയും ചിഹ്നവും *കൊണ്ടോട്ടി*  1. ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) -ഏണി 2. കീരന്‍ എന്‍.കെ. (ബി.എസ്.പി) -ആന 3. ഡോ. പി. ജിജി (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും 4. പി.

ഷാര്‍ജയില്‍ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

ഷാര്‍ജ:ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ നിഷാദിന്റെ സഹപ്രവര്‍ത്തകനായ കരുവമ്പൊയില്‍ സ്വദേശി ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയില്‍ ഏറെ നാളായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

കിറ്റ്സിൽ എം.ബി.എ. അഭിമുഖം 28 ന്

കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം മാർച്ച് 28ന് രാവിലെ 10.30 ന് തൈക്കാട് ക്യാമ്പസ്സിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9645176828, 9446529467.

error: Content is protected !!
Scroll to Top