വീട്ടിൽ സൂക്ഷിച്ച 86 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

പയ്യോളി : വീട്ടിലെ അലമാരയിൽ മൊബൈൽ ഫോൺ ബോക്‌സിനകത്ത് സൂക്ഷിച്ചുവച്ച 86 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങൽ അഴീക്കൽ കടവ് പുതിയോട്ടും കണ്ടി മുഹമ്മദ് അജ്മലിന്റെ വീട്ടിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

എംഡിഎംഎയുമായി എറണാകുളം സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായ മുഹമ്മദ് അജ്മൽ, കൂട്ടാളി തൃശൂർ സ്വദേശി ഫാസിൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ഡാൻസാഫും വടകര ഡിവൈഎസ്പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. വിദേശത്തായിരുന്ന പ്രതി കേസിലുൾപ്പെട്ട് നാട്ടിലെത്തിയതാണ്.

കോഴിക്കോട് റൂറൽ ഡാ ൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, മനോജ് രാമത്ത്, എഎസ്ഐ വി വി ഷാജി, സി പിഒ അനൂപ് സെൻ, വടകര ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ചിത്രദാസ്, സിപിഒ ലിനീഷ്, പയ്യോളി സി പിഒ അശ്വതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top