
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ചില ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയരുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെ ഉയരും. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രിയിലേക്ക് എത്തും. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളില്‍ താപനില 36 ഡിഗ്രിയിലേക്ക് ഉയരും.
അതേസമയം ചൂട് കൂടിയതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ഇന്നലെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക് എത്തി. 5802 മെഗാവാട്ടാണ് ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം. 2024 മെയ് മാസത്തിലെ റെക്കോർഡാണ് ഇന്നലെ മറികടന്നത്. ഇതിനൊപ്പം ഇന്നലെ ആകെ ഏകദേശം 10,000 മെഗാവാട്ടിന്റെ വൈദ്യുതി ഉപയോഗം ഉണ്ടായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




