Latest News

കരിങ്കല്‍ ഖനനം: പൊതുതെളിവെടുപ്പ് മാര്‍ച്ച് 30 ന്

 ഊരകം വില്ലേജില്‍ സ്വകാര്യ വ്യക്തി  പുതുതായി ആരംഭിക്കുന്ന കരിങ്കല്‍ ക്വാറി പദ്ധതിയുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൊതുതെളിവെടുപ്പ്  മാര്‍ച്ച് 30ന് രാവിലെ 11ന് മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഊരകം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 37ല്‍ പ്പെട്ട വിവിധ സര്‍വ്വേ നമ്പറുകളിലായി (307/3, 307/5-7, 307/5, 307/5-4, 307/5-6, 307/5-2, 307/5-3, 256/1-1) 2.1232 ഹെക്ടര്‍ സ്ഥലത്താണ് ഖനന പദ്ധതി. പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തെളിവെടുപ്പില്‍ നേരിട്ട് അറിയിക്കാം.

ചട്ടലംഘനം കണ്ടാല്‍ അറിയിക്കാം: സി- വിജില്‍ മൊബൈല്‍ ആപിലൂടെ

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ദുരുപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി-വിജില്‍ മൊബൈല്‍ ആപ്പ്.  പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോകളും രണ്ട് മിനിറ്റില്‍ കവിയാത്ത വീഡിയോകളും പൊതുജനങ്ങള്‍ക്ക് തത്സമയം പകര്‍ത്തി ഈ ആപ് വഴി അധികൃതര്‍ക്ക് അയക്കാം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ഈ ആപ് പ്രവര്‍ത്തിപ്പിക്കാന്‍ വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണുകള്‍ ആവശ്യമാണ്.  ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ആപ്

സിആര്‍പിഎഫ് ജവാന്‍ ദില്‍ഷാദ് റോഷന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

പരപ്പനങ്ങാടി: ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ സിആര്‍പിഎഫ് ജവാനായ ദില്‍ഷാദ് റോഷന് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ഡോട്‌സ് സ്‌ട്രൈക്കേഴ്‌സ് പുത്തരിക്കലും ചേര്‍ന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. പരിശീലനത്തിന് മുമ്പ് കായികക്ഷമത പരീക്ഷയ്ക്ക് വേണ്ട പരിശീലനം നല്‍കിയതും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ആയിരുന്നു. കൂടാതെ, പുത്തരിക്കല്‍ ഡോട്‌സ് സ്‌ട്രൈക്കേഴ്‌സിന്റെ മികച്ച വോളിബോള്‍ താരമായ ദില്‍ഷാദ് റോഷന് സിആര്‍പിഎഫ് സെന്‍ട്രല്‍ വോളിബോള്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വീകരണ ചടങ്ങില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ടും കൗണ്‍സിലറുമായ ഉണ്ണികൃഷ്ണന്‍ കെ, കണ്‍വീനര്‍

പ്രചാരണ ചൂടിനൊപ്പം വേനല്‍ചൂടും;ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും തെരഞ്ഞെടുപ്പു പ്രവര്‍ത്തകരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം:സംസ്ഥാനത്ത് തുടരുന്ന ശക്തമായ വേനല്‍ ചൂടിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും തെരഞ്ഞെടുപ്പു പ്രവര്‍ത്തകരും ആരോഗ്യപരമായ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി അറിയിച്ചു. കടുത്ത ചൂടില്‍ ദീര്‍ഘസമയം ജോലി ചെയ്യുന്നത് സൂര്യാഘാതം, സൂര്യാതപം, ക്ഷീണം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം എന്നതിനാല്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

മലപ്പുറം കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് ഒരുങ്ങി

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ കളക്ടറുടെ ചേംബറിനു മുമ്പില്‍് ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വര്‍ രാജേന്ദ്രകുമാര്‍, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒബ്‌സര്‍വര്‍മാര്‍, സബ് കളക്ടര്‍മാരായ ദിലീപ് കെ കൈനിക്കര, സാക്ഷി മോഹന്‍, എ.ഡി.എം രാജേഷ് സി.എസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ശുചിത്വ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോഓര്‍ഡിനേറ്ററുമായ എ. ആതിര തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന്

error: Content is protected !!
Scroll to Top