Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സുഹൈലില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണ്ണം പിടി കൂടിയത്. ഇന്നലെ ഇവിടെ നിന്ന് 3 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന

ആലപ്പുഴ : പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. പ്രതികളെ കുറിച്ചുള്ള വ്യക്തമായി തെളിവുകള്‍ ലഭിച്ചതായും ഐജി പത്മകുമാര്‍ പറഞ്ഞു. പ്രതികളെ രണ്ടു ദിവസത്തിനകം അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം പ്രാദേശികമായി ആസൂത്രണം ചെയ്തതാണെന്ന്

ശ്വേതക്കെതിരെ അപമാന ശ്രമം ഇതുവരെ കേസെടുത്തിട്ടില്ല

പ്രതിഷേധം ശക്തമാകുന്നു

കൊല്ലം : നടി ശ്വേതാമേനോനെ കൊല്ലം പ്രസിഡന്‍സി വള്ളംകളിയുടെ വേദിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തില്ല. കലക്ടറോട് വാക്കാല്‍ പരാതിപെട്ടിട്ടും രേഖാമൂലമുള്ള പരാതി ലഭിച്ചില്ല എന്നതാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്ന് ദീപാവലി; നാടെങ്ങും ആഘോഷം

ഇന്ന് ദീപാവലി. നാടെങ്ങും ആഘോഷ തിമിര്‍പ്പിലാണ്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ മധുരപലഹാരങ്ങളും പടക്കങ്ങളുമായി ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപങ്ങളുടെ ഉല്‍സവമാണ് ദീപാവലി. നരകാസുനനെ വധിച്ച ശ്രീകൃഷ്ണന്റെ

ദോഹ മെട്രോ സര്‍വീസുകള്‍ ആറ് വര്‍ഷത്തിനകം ട്രാക്കില്‍

ദോഹ: മെട്രോ ട്രെയിന്‍ ആറ് വര്‍ഷത്തിനകം ഓടിത്തുടങ്ങും. 2019ന്റെ അവസാന പാദത്തില്‍ മെട്രോ റയിലിലൂടെ ട്രയിനുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കത്താറ പൈതൃക ഗ്രാമത്തില്‍ രണ്ട് സ്റ്റേഷനുകളും വില്ലേജിയോ മാളിന് സമീപം ഒരു സ്റ്റേഷനുമുണ്ടാകും.

ശ്വേത മോനോനെ പരസ്യമായി അപമാനിച്ചു

സംശയം നീളുന്നത് ഉന്നതനിലേക്ക്

കൊല്ലം: കൊലത്ത് നടന്ന പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചു. തനിക്കെതിരെ അപമാന ശ്രമമുണ്ടായതായി ശ്വേത വെളിപ്പെടുത്തി. വേദിയില്‍ എത്തുംമുമ്പ് വാഹനത്തില്‍ നിന്ന് ഇറങ്ങി വേദിവരെ തന്നെ പിന്‍തുടര്‍ന്ന്് അപമാനിക്കാന്‍ ശ്രമിച്ചതായി ശ്വേത.

താനൂരിലും പരപ്പനങ്ങാടിയിലും ഇന്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് സ്വീകരണം

താനൂര്‍/പരപ്പനങ്ങാടി : മംഗലാപുരം, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് പരപ്പനങ്ങാടിയിലും താനൂരിലും ഊഷ്മള സ്വീകരണം. 9 മണിക്ക് പരപ്പനങ്ങാടിയിലെത്തിയ കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയില്‍ സ്ഥലം എംപി ഇ ടി മുഹമ്മദ് ബഷീറിന്റെയും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ വമ്പിച്ച സ്വീകരണം നല്‍കി.

നരേന്ദ്ര മോദി റാലികളള്‍ക്കായി ഉപയോഗിക്കുന്ന പണം കള്ളപണം;കപില്‍ സിബല്‍

ദില്ലി: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നരേന്ദ്ര മോദി ഉപയോഗിക്കുന്ന പണം കള്ള പണമാണെന്ന് കേന്ദ്ര മന്ത്രി കപില്‍ സിബല്‍. മോദി മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണം കള്ള പ്രചരണമാണെന്നും മോദിയുടെ ഭാഷ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും സിപല്‍ പറഞ്ഞു.

ആചാരങ്ങളില്ലാതെ ആര്‍ഭാടങ്ങളില്ലാതെ റീമയും ആഷികും വിവാഹിതരായി

കൊച്ചി : താര ജോഡികളായ ആഷിക് അബുവും റീമാ കല്ലിങ്കലും വിവാഹിതരായി. ഇന്നുച്ചക്ക് 12.30 ന് ശേഷം എറണാകളും കാക്കനാട് തൃക്കാകര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പെണ്‍വേഷം കെട്ടി കാമുകിയ്‌ക്കൊപ്പം കാമുകന്‍ ഹോസ്റ്റലില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം

കാമുകിയെ പിരിഞ്ഞ് കഴിയാനാകാത്ത കാമുകന്‍ പെണ്‍വേഷം കെട്ടി കാമുകിക്കൊപ്പം ഒരേ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ് വന്നത് രണ്ട് വര്‍ഷം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറം ലോകം ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.

error: Content is protected !!
Scroll to Top