Section

malabari-logo-mobile

ദോഹ മെട്രോ സര്‍വീസുകള്‍ ആറ് വര്‍ഷത്തിനകം ട്രാക്കില്‍

HIGHLIGHTS : ദോഹ: മെട്രോ ട്രെയിന്‍ ആറ് വര്‍ഷത്തിനകം ഓടിത്തുടങ്ങും. 2019ന്റെ അവസാന പാദത്തില്‍ മെട്രോ റയിലിലൂടെ ട്രയിനുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രാദേശിക പത്ര...

ദോഹ: മെട്രോ ട്രെയിന്‍ ആറ് വര്‍ഷത്തിനകം ഓടിത്തുടങ്ങും. 2019ന്റെ അവസാന പാദത്തില്‍ മെട്രോ റയിലിലൂടെ ട്രയിനുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കത്താറ പൈതൃക ഗ്രാമത്തില്‍ രണ്ട് സ്റ്റേഷനുകളും വില്ലേജിയോ മാളിന് സമീപം ഒരു സ്റ്റേഷനുമുണ്ടാകും. വെസ്റ്റ് ബേ ലഗൂണ്‍, സിഗ് സാഗ് ടവര്‍, നജ്മ, അല്‍ മുന്‍തസ, അല്‍സദ്ദ്, മൈദര്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, പുതിയ തുറമുഖം, ഇക്വസ്റ്റയിന്‍ ക്ലബ്ബ്, വക്‌റ ബര്‍വ വില്ലേജ്, വക്‌റ തുടങ്ങിയ സ്ഥലങ്ങളിലും മെട്രോ സ്റ്റേഷനുകളുണ്ടാവും.
ഒരോ സ്റ്റേഷനും തമ്മില്‍ ഒന്നു മുതല്‍ ഒന്നര കിലോമീറ്റര്‍ വരെയാണ് ദൂരവ്യത്യാസമുണ്ടാവുക.  മുശൈരിബ്, എജ്യുക്കേഷന്‍ സിറ്റി എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷന്റെ ജോലി ആരംഭിച്ചിട്ടുണ്ട്.
അറബ്, ഇസ്‌ലാമിക് വാസ്തുവിദ്യാ ശൈലി ഉപയോഗപ്പെടുത്തിയാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുക. മെട്രോ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ സ്റ്റേഷനുകളാണ് ഇവ. മുശൈരിബാണ് ഏറ്റവും വലിയ ജംഗ്ഷന്‍.
ദോഹ നഗരത്തില്‍ മെട്രോ റെയില്‍ ഭൂമിക്കടിയിലൂടെയാണ് കടന്നുപോവുകയെങ്കിലും നഗരത്തിന് പുറത്ത് ഭൂമിക്ക് മുകളില്‍ തന്നെയാണ് ട്രാക്ക് സ്ഥാപിക്കുക.
രാജ്യത്ത് ആകെ 105 മെട്രോ സ്റ്റേഷനുകളാണ് ഉണ്ടാവുക. ദോഹ നഗരത്തിലെ സ്റ്റേഷനുകള്‍ ഭൂമിക്കടിയിലാണ് സ്ഥാപിക്കുന്നത്.
ഭൂമിക്കടിയില്‍ റെയില്‍വേ ട്രാക്കുകള്‍ പരമാവധി അന്‍പത് മീറ്റര്‍ ആഴത്തിലാണ് സ്ഥാപിക്കുക.
ഓരോ മെട്രോ ട്രെയിനിലും മൂന്നുവിഭാഗം കോച്ചുകളാണ് ഉണ്ടാവുക.
ദോഹ നഗരത്തിനകത്ത് മെട്രോ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. നഗരത്തിന് പുറത്ത് 150 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ഓടുക. ഓരോ സ്റ്റേഷനിലും ഒന്നര മിനുട്ട് വീതമാണ് സ്റ്റോപ്പുണ്ടാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!