Latest News

പത്താംതരം തുല്യത; ഖത്തറില്‍ 92 ശതമാനം വിജയം

ദോഹ: സംസ്ഥാന സര്‍ക്കാറിന്റെ പത്താംതരം തുല്യതാ പരീക്ഷയില്‍ ഖത്തറില്‍ നിന്ന് പരീക്ഷ എഴുതിയ 26ല്‍ 23 പേര്‍ വിജയം വരിച്ചതായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും തുല്യത പരീക്ഷ ബോര്‍ഡംഗവുമായ സലിം കുരുവമ്പലം, തുല്യതാ പരീക്ഷാ ബോര്‍ഡ് അംഗം അഡ്വ. എ എ റസാക്ക് എന്നിവര്‍ അറിയിച്ചു. പാസ്സായവരെ അനുമോദിക്കാന്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കെ എം സി സി ഹാളില്‍ നടക്കുന്ന വിജയോത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍

അന്യായമായി സസ്‌പെന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപെട്ട് പ്രകടനം നടത്തി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ കെ കെ അനീഷിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തത്

ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം; ടിപി വധകേസ് പ്രതികളെ ജയില്‍ മാറ്റും; ഉദ്യോഗസ്ഥര്‍ക്ക്‌ കൂട്ട സ്ഥലമാറ്റം

കോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജയില്‍ മാറ്റം. ജയില്‍ മാറ്റം ആവശ്യപ്പെട്ട് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കി.

പരപ്പനങ്ങാടി സബ്‌സ്റ്റേഷനുവേണ്ടി ‘റീത്ത്’ സമരവുമായി ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി: വര്‍ഷങ്ങളായുള്ള പരപ്പനങ്ങാടിക്കാരുടെ ആവശ്യമായ സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പട്ട് ഡിവൈഎഫ്‌ഐയുടെ വേറിട്ടൊരു സമരം. നിരവധി റീത്തുകളുമായാണ് സമരം നടത്തിയത്.

താനൂരില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവറുള്‍പ്പെടെ 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

താനൂര്‍: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവറുള്‍പ്പെടെ 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. താനൂര്‍ അമൃതാനന്ദമയി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സാണ് പട്ടരുപറമ്പ് വട്ടത്താണി റോഡില്‍ അപകടത്തില്‍പ്പെട്ടത്.

എന്ത് ലാളിത്യം!! എന്ത് വിനയം!!

കോട്ടയം: പാലക്കാട് നടന്ന സിപിഐഎം പ്ലീനം ഉദ്ഘാടനം ചെയ്തുകെ#ാണ്ട് ജനറല്‍ സക്രട്ടറി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഓര്‍മ്മിച്ചിച്ചത് വിനയത്തെ കുറിച്ചായിരുന്നു. തുടര്‍ന്ന് പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ലളിതവും മൂല്യബോധമുള്ള ജീവിതവും നയിച്ച് പ്രവര്‍ത്തകര്‍ കൂടുതല്‍ മാതൃകപരമാകണമെന്ന് ഊന്നി പറഞ്ഞിരുന്നു.

പെണ്‍രാത്രികള്‍

രാത്രിയുടെ നിശ്വാസങ്ങളെ അണച്ചുപിടിച്ച് മലയാളത്തിലെ കരുത്താര്‍ന്ന പെണ്‍മനസ്സുകള്‍ തങ്ങളുടെ രാത്രിയനുഭവങ്ങള്‍ എഴുതുന്നു. പ്രണയവും, വിരഹവും, യാത്രയും, നൊമ്പരങ്ങളും, പ്രതീക്ഷയും, പ്രതിഷേധങ്ങളും തുടങ്ങി സ്ത്രീ മനസ്സിന്റെ വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളുടെ ഹൃദയം തുറക്കലാണ് ഈ പുസ്തകം.

പൂവ്വാര്‍ റിസോര്‍ട്ടില്‍ ടൂറിസ്റ്റിനെ മാനഭംഗപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍

തിരു: പൂവ്വാറിലെ നക്ഷത്ര റിസോര്‍ട്ടില്‍ ഔദ്യോഗിക മീറ്റിങ്ങിനെത്തിയ ബാംഗ്ലൂര്‍ സ്വദേശിനിയായ ഐടി ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസറ്റ് ചെയ്തു. ഈ റിസോര്‍ട്ടിലെ ജീവനക്കാരായ അസം സ്വദേശികളായ ലക്കി നാഥ്, പെര്‍സോ നാഗം എന്നീ യുവാക്കളാണ് പിടിയിലായത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

റാസല്‍ഖൈമയില്‍ കോട്ടക്കല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു

ദുബായ് : റാസല്‍ഖൈമയിലെ ജുലാനില്‍ വിടീന് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ വെന്തുമരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജയിലിലെ ഫേസ്ബുക്ക്; തിരുവഞ്ചുരിനെ ഇറക്കിവിടാന്‍ ഐ ഗ്രൂപ്പ്

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ച് സ്മാര്‍ട്ട് ഫോണും ഫെയ്‌സ് ബുക്കും ഉപയോഗിച്ച സംഭവം കോണ്‍ഗ്രസ്സിനകത്ത് ആഭ്യന്തരമന്ത്രിക്കെതിരെയുള്ള കാലാപമായി മാറുന്നു. കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ കെ സുധാകരന്‍ ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി.

error: Content is protected !!
Scroll to Top